നിഗൂഢമായി കടന്നെത്തിയ വിദേശ വനിത’; സോണിയാ ഗാന്ധിക്കെതിരായ കങ്കണയുടെ പരാമര്‍ശം വിവാദമാകുന്നു.

സോണിയാ ഗാന്ധിയുടെ ഓര്‍മക്കുറിപ്പ് വലിയ ചര്‍ച്ചയായതിന് പിന്നാലെ സോണിയയെ ലക്ഷ്യം വച്ച് ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത് നടത്തിയ പരാമര്‍ശം വിവാദത്തില്‍. ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് ദുരൂഹമായി കടന്നെത്തിയ വിദേശ വനിത എന്നായിരുന്നു സോണിയയെക്കുറിച്ച് കങ്കണയുടെ പരാമര്‍ശം.ബിലോങിങ് എ ജേര്‍ണി ഓഫ് ലവ് പുറത്തിറങ്ങിയ ശേഷം ശ്രദ്ധ നേടിയ ഒരു പഴയ വിഡിയോ പരാമര്‍ശിച്ചുകൊണ്ടാണ് സമൂഹ മാധ്യമങ്ങളിലൂടെ കങ്കണ പ്രതികരണം നടത്തിയത്. ഇന്ദിരാ ഗാന്ധിയും സോണിയാ ഗാന്ധിയും മനേകാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമാണ് വൈറലായ ആ പഴയ വിഡിയോയിലുള്ളത്. തീന്മേളയ്ക്ക് ചുറ്റും നെഹ്‌റു കുടുംബത്തിലെ അംഗങ്ങള്‍ ഇരിക്കുമ്പോള്‍ പെട്ടെന്ന് അമേഠിയില്‍ രാജീവ് വന്‍ ഭൂരിപക്ഷത്തില്‍ ലീഡ് ചെയ്യുന്നു എന്ന് അറിയിച്ചുകൊണ്ട് സോണിയയ്ക്ക് ഒരു കോള്‍ വരുന്നു. എല്ലാവരും പെട്ടെന്ന് അതില്‍ മുഴുകുമ്പോള്‍ അവിടെ ഒറ്റപ്പെട്ട് നില്‍ക്കുന്ന മനേകയെയാണ് താന്‍ ശ്രദ്ധിച്ചതെന്ന് കങ്കണ എഴുതി.വീഡിയോയുടെ അവസാനം വരെയും, ആശ്വാസം തേടുന്ന ഒരു ചെറിയ കുട്ടിയെപ്പോലെ മനേക ഇന്ദിരാഗാന്ധിയെത്തന്നെ നോക്കി അവിടെത്തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. ഒരു ചെറിയ പുഞ്ചിരിയോ അല്ലെങ്കില്‍ തന്നിലേക്കൊരു നോട്ടമോ പ്രതീക്ഷിച്ചിരിക്കാം അവര്‍. എങ്കിലും ആരും അവരെ പരിഗണിച്ചില്ലെന്നും ഈ ദൃശ്യം ഹൃദയഭേദകമായിരുന്നുവെന്നും കങ്കണ എഴുതി. വിദേശത്തെ ഒരു കഫേയില്‍ വെച്ച് രാജീവ് ഗാന്ധിയുമായി കണ്ടുമുട്ടുകയും പിന്നീട് അദ്ദേഹവുമായി ബന്ധം സ്ഥാപിക്കുകയും ചെയ്ത ഒരു നിഗൂഢയായ വിദേശിയെ ശ്രദ്ധിക്കാനാണ് എല്ലാവരും ശ്രമിച്ചതെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.

