തിരുവനന്തപുരത്ത് ന്യൂജെൻ സ്വർണപ്പണയ തട്ടിപ്പ്; 50 ലക്ഷത്തോളം രൂപ കൈക്കലാക്കിയ യുവതി പിടിയിൽ.

തിരുവനന്തപുരത്ത് ന്യൂജെൻ സ്വർണ്ണപ്പണയ ബാങ്ക് വായ്പ തട്ടിപ്പുനടത്തിയ യുവതി അറസ്റ്റിൽ. ചെമ്പൂർ സ്വദേശിനി നിഷയാണ് പിടിയിലായത്. 50 ലക്ഷത്തോളം രൂപയാണ് യുവതി തട്ടിയെടുത്തത്. വായ്പാ ടേക്ക് ഓവറിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. സംസ്ഥാത്തെ വിവിധ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും സമാന തട്ടിപ്പ് നടത്തിയിട്ടുണ്ട്.

