November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 11, 2026

ഒരു സ്കൂട്ടറിൽ അഞ്ച് പേർ: ഓടിച്ച യുവാവിൻ്റെ ലൈസൻസ് റദ്ദു ചെയ്യാൻ MVD.

SHARE

ഇരുചക്ര വാഹനത്തിലെ അഞ്ചുപേരുടെ യാത്രയിൽ സ്‌കൂട്ടർ ഓടിച്ച യുവാവിൻ്റെ ലൈസൻസ് താൽക്കാലികമായി റദ്ദു ചെയ്യാൻ മോട്ടോർ വാഹന വകുപ്പ്. തൃക്കാക്കരയിലെ സ്വകാര്യ കോളജ് വിദ്യാർഥികളായ അഞ്ച് പേരെയും ആർടി ഓഫിസിൽ വിളിച്ചു വരുത്തി. വിദ്യാർഥിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിന് മുന്നോടിയായി കാരണം കാണിക്കൽ നോട്ടീസ് നൽകി. രണ്ടിൽ കൂടുതൽ പേരെ സ്കൂട്ടറിൽ കയറ്റിയതിനു ഉടമ 1,000 രൂപയും ഹെൽമറ്റ് ധരിക്കാതിരുന്ന മൂന്നു പേർ 500 രൂപ വീതവും പിഴ അടയ്ക്കണം.സ്കൂട്ടറിൽ ഉണ്ടായിരുന്ന അഞ്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കണം. മോട്ടർ വാഹന എൻഫോഴ്സ്മെൻ്റ് വിഭാഗത്തിൻ്റെതാണ് നടപടി. രണ്ട് ദിവസം മുൻപാണ് തൃക്കാക്കര പൈപ്പ് ലൈൻ റോഡിലൂടെ ഒരു സ്‌കൂട്ടറിൽ 5 വിദ്യാർത്ഥികൾ ഒരുമിച്ചു യാത്ര ചെയ്‌തത്. മൂന്ന് ആൺകുട്ടികളും രണ്ടു പെൺകുട്ടികളും ഉൾപ്പെടെ അഞ്ചംഗസംഘത്തിൻ്റെയാത്ര ശ്രദ്ധയിൽപ്പെട്ടവർ ദൃശ്യം പകർത്തി മോട്ടോർ വാഹന വകുപ്പിന് അയച്ചു കൊടുക്കുകയായിരുന്നു.കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം ഇരുചക്ര വാഹനങ്ങളിൽ ഡ്രൈവർ ഉൾപ്പെടെ പരമാവധി രണ്ട് പേർക്ക് മാത്രമാണ് യാത്ര ചെയ്യാൻ അനുവാദമുള്ളത്. ഇതിനെതിരായ ഇത്തരം അപകടകരമായ യാത്രകൾക്ക് കർശന നിയമനടപടികളും വൻ തുക പിഴയും ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കലുമS ഉൾപ്പെടെയുള്ള നടപടികളാണ് മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കുന്നത്.