November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 12, 2026

പയ്യന്നൂർ കോളേജിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന് നേരെ എസ് എഫ് ഐ പ്രതിഷേധം.

SHARE

പയ്യന്നൂർ:പയ്യന്നൂർ കോളേജിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന് നേരെ എസ് എഫ് ഐ പ്രതിഷേധം.പയ്യന്നൂർ കോളേജ് നാഷണൽ സർവീസ് സ്‌കീം യൂണിറ്റ് 95 കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് നിർമ്മിച്ച 5 വീടുകളുടെ താക്കോൽ ദാന ചടങ്ങിൽ സംബന്ധിക്കാനായാണ് ഉച്ചയോടെ മന്ത്രി
പയ്യന്നൂർ കോളേജിൽ എത്തിയത് പ്രതിഷേധമുണ്ടാവും എന്ന കാരണത്താൽ വൻ പോലീസ് സന്നാഹം നേരത്തെ നിലയുറപ്പിച്ചിരുന്നു. പുതിയ സെമിനാർ ഹാൾ ബ്ലോക്കിന് താഴെ വച്ചാണ് എസ് എഫ് ഐ പ്രവർത്തകർ മന്ത്രിക്ക് നേരെ കറുത്ത ബാനർ ഉയർത്തി പ്രതിഷേധിച്ചത് പയ്യന്നൂർ ഡിവൈ എസ് പി പി കെ മണിയുടെ നേതൃത്വത്തിൽ പോലീസ് പ്രതിഷേധക്കാർക്കും മന്ത്രിക്കും ഇടയിൽ നിലയുറപ്പിച്ചതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. കെ.സി എഫ് നൽകുന്ന 4 ലക്ഷം രൂപയും വിദ്യാർത്ഥികൾ സമ്മാന കൂപ്പൺ , അച്ചാർ ചലഞ്ച് തുടങ്ങിയവ ഉപയോഗിച്ച് സമാഹരിച്ച തുകയും ഉപയോഗിച്ചാണ് സ്‌നേഹഭവനങ്ങൾ പൂർത്തീകരിച്ചത്.