സോണിയ ഗാന്ധിയെ വർഗ്ഗീയ ശക്തികൾ നിരന്തരമായി വേട്ടയാടുന്നു എന്നും അത് ഇപ്പോഴും തുടരുന്നു എന്നും കെ.സി വേണുഗോപാൽ എംപി.

സോണിയ ഗാന്ധിയെ വർഗ്ഗീയ ശക്തികൾ നിരന്തരമായി വേട്ടയാടുന്നു എന്നും അത് ഇപ്പോഴും തുടരുന്നു എന്നും കെ.സി വേണുഗോപാൽ എംപി.
സോണിയാ ഗാന്ധിയുടെ ജീവിതവും അനുഭവങ്ങളും തികഞ്ഞ ആത്മാർത്ഥതയോടെയും കൃത്യതയോടെയുമാണ് അവരുടെ ആത്മകഥയിൽ വിവരിച്ചിരിക്കുന്നതെന്നും എ ഐ സി സി ജന:സെക്രട്ടറി കെ സി വേണുഗോപാൽ എം പി വ്യക്തമാക്കി. കേംബ്രിഡ്ജിലെ ജീവിതം, വിദ്യാഭ്യാസം, പ്രണയം, ഇന്ത്യക്കാരിയായി മാറിയ അനുഭവം, ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വിയോഗം ഉൾപ്പെടെയുള്ള ജീവിതത്തിലെ ഏറ്റവും ദുർഘടമായ പ്രതിസന്ധികളെക്കുറിച്ചെല്ലാം പുസ്തകത്തിൽ സോണിയ ഗാന്ധി വ്യക്തമായി പരാമർശിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് വർഗ്ഗീയത കുത്തിവെക്കാൻ ശ്രമിക്കുന്ന ശക്തികളുടെ കൈകളിൽ ഇന്ത്യയെ വിട്ടുകൊടുക്കാൻ പാടില്ലെന്ന ദൃഢനിശ്ചയത്തിന്റെ ഭാഗമായാണ്, എം പി മാരുടെ ശക്തമായ പിന്തുണയുണ്ടായിട്ടും പ്രധാനമന്ത്രി പദവി സോണിയാ ഗാന്ധി സ്വമേധയാ വേണ്ടെന്നുവെച്ച തെന്നും അദ്ദേഹം പറയുന്നു . തന്നെ ഇപ്പോഴും ‘ഇറ്റലിക്കാരി’ എന്ന് വിളിച്ചാക്ഷേപിക്കുന്നവർക്ക് മുന്നിൽ സ്വന്തം രാജ്യത്തോടുള്ള പ്രതിബദ്ധതയാണ് അവർ തെളിയിച്ചതെന്നും, എന്നാൽ യാതൊരു കാരണവുമില്ലാതെ സോണിയാ ഗാന്ധിയെ വേട്ടയാടാനാണ് ചിലർ ഇന്നും ശ്രമിക്കുന്നതെന്നും കെ സി വേണുഗോപാൽ മാധ്യമങ്ങളോട് സംസാരിക്കവെ കൂട്ടിച്ചേർത്തു.

