November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 12, 2026

ഫുജൈറയില്‍ നിയന്ത്രണം വിട്ട ട്രക്ക് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി; മരിച്ചവരില്‍ മൂന്ന് മലയാളികളും.

SHARE

യുഎഇയിലെ ഫുജൈറയില്‍ വിവിധ വാഹനാപകടങ്ങളില്‍ മൂന്നു മലയാളികള്‍ക്കടക്കം ജീവന്‍ നഷ്ടമായി. മലപ്പുറം വേങ്ങര സ്വദേശികളായ സഹോദരങ്ങളും മൂന്നുവയസ്സുകാരനും ആണ് മരിച്ചത്. നിയന്ത്രണം വിട്ട ട്രക്ക് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി വലിയ അപകടമുണ്ടായതായി ഫുജൈറ പോലീസ് അറിയിച്ചു.ഫുജൈറ കോടതിക്ക് മുന്നില്‍ ഉണ്ടായ അപകടത്തിലാണ് മലയാളികള്‍ക്ക് ജീവന്‍ നഷ്ടമായത്. മലപ്പുറം വേങ്ങര സ്വദേശികളായ 21 വയസ്സുള്ള മുഹമ്മദ് അസ്മില്‍,മിസ്‌ന ജുബിന്‍ മൂന്ന് വയസ്സുകാരന്‍ മുഹമ്മദ് ഫായിസ് എന്നിവരാണ് മരിച്ചത്.ലീഗ് നേതാവ് ടി.കെ. മൊയ്തീന്‍ കുട്ടി മാസ്റ്ററുടെ മകന്‍ സിദ്ദീഖിന്റെ ഇരട്ട മക്കളും പേരക്കുട്ടിയുമാണിവര്‍.