IAS തലപ്പത്ത് വീണ്ടും അഴിച്ചു പണി;എസ് കാർത്തികേയൻ പുതിയ എക്സൈസ് കമ്മീഷണർ, സിറാം സാംബശിവ റാവുവിന് പകരമാണ് നിയമനം.

IAS തലപ്പത്ത് വീണ്ടും അഴിച്ചു പണി. എസ് കാർത്തികേയൻ പുതിയ എക്സൈസ് കമ്മീഷണർ. സിറാം സാംബശിവ റാവുവിന് പകരമാണ് നിയമനം. ജലവിഭവ വകുപ്പിന്റെ സ്പെഷ്യൽ സെക്രട്ടറിയായും കാർത്തികേയന് നിയമനം നൽകി. ശർമ്മിള മേരി ജോസഫിനു KTDFC യുടെ അധിക ചുമതല നൽകി.എൻ പ്രശാന്തിന് കെഎസ്ഇബി ചെയർമാൻ സ്ഥാനത്തിന് പുറമെ മൃഗശാല, മ്യൂസിയം, പുരാവസ്തു വകുപ്പിന്റെ അധിക ചുമതലകളും നൽകി.
എം ജി രാജമാണിക്യത്തിനു ഇൻഫർമേഷൻ കേരള മിഷന്റെ അധിക ചുമതല നൽകി. ഗോപാലകൃഷ്ണൻ ഐഎസിനെ മൃഗശാല മ്യൂസിയം പുരാവസ്തു വകുപ്പിന്റെ അധിക ചുമതലയിൽ നിന്ന് ഒഴിവാക്കി. ഡി ബാലമുരളിക്ക് കെ എം എസ് സി എൽ മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല നൽകി. ഭക്ഷ്യ സിവിൽ സപ്ലൈസ് ഉപഭോക്തൃകാര്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി കൂടിയാണ് ഡി ബാലമുരളി.
സുഹാസ്.എസ് ഐ.റ്റി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയാകും. അബ്ദുൽ നാസർ.ബി സഹകരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയാകും. സുഭാഷ്.ടി.വി കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയാകും. KMSCL എം.ഡി ആയുള്ള നിയമനം സുഭാഷ് ടി.വി അംഗീകരിച്ചിരുന്നില്ല. അഫ്‌സാന പർവീൻ മിൽമ മാനേജിങ് ഡയറക്ടറായും നിയമനം നൽകി.

