November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 13, 2026

അവയവദാനത്തിന് സന്നദ്ധരായവരെ കണ്ടെത്താന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം രൂപീകരിക്കണം: ഹൈക്കോടതി.

SHARE

അവയവദാനത്തിന് സന്നദ്ധരായവരെ കണ്ടെത്താന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം രൂപീകരിക്കണമെന്ന് ഹൈക്കോടതി. അവയവദാനവുമായി ബന്ധപ്പെട്ട സംസ്ഥാനതല സമിതിയുടെ ശിപാര്‍ശകള്‍ നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. വൃക്ക കൈമാറ്റത്തിലൂടെ കൂടുതല്‍ പേര്‍ക്ക് പുതുജീവന്‍ നല്‍കാന്‍ സ്വാപ്പ് ഡൊണേഷന്‍ പദ്ധതി നടപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. 2017-ല്‍ അവയവദാനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കിയില്ലെന്നായിരുന്നു പ്രധാന ആക്ഷേപം. സന്നദ്ധ അവയവദാതാക്കളെ കണ്ടെത്താന്‍ പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ പരസ്യം നല്‍കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. ഹര്‍ജി പരിഗണിച്ച കോടതി, സര്‍ക്കാരിന്റെ ഉപദേശക സമിതി സമര്‍പ്പിച്ച ശിപാര്‍ശകള്‍ വിശദമായി പരിശോധിച്ചു. വൃക്കമാറ്റിവയ്ക്കലിനായി കാത്തിരിക്കെ പിതാവ് മരിച്ചതിനെത്തുടര്‍ന്നാണ് തൃശൂര്‍ സ്വദേശി അദ്വൈത് എം. ഹൈക്കോടതിയെ സമീപിച്ചത്.

Kerala State Organ and Tissue Transplant Organization-ന്റെ നേതൃത്വത്തില്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം ആരംഭിക്കണം. അവയവദാനത്തിന് സന്നദ്ധരായവരുടെ അപേക്ഷകള്‍ ഇതുവഴി സ്വീകരിക്കാം. സ്വാപ്പ് വൃക്കദാന പദ്ധതി നടപ്പാക്കുക, അവയവദാതാക്കളുടെയും സ്വീകര്‍ത്താക്കളുടെയും വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുക തുടങ്ങിയ പ്രധാന നിര്‍ദ്ദേശങ്ങളും കോടതി പരിശോധിച്ചു.

സുപ്രീംകോടതിയുടെ നിര്‍ദേശങ്ങളും ഉപദേശക സമിതിയുടെ ശിപാര്‍ശകളും കോടതി പരിഗണിച്ചു. അവയവമാറ്റ ചികിത്സാച്ചെലവില്‍ സുതാര്യത ഉറപ്പാക്കുക, അനുമതി നടപടികള്‍ ലളിതമാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും സമിതി മുന്നോട്ടുവച്ചിരുന്നു. തുടര്‍ന്ന് ഇവ അംഗീകരിച്ച് നടപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കടമയാണ് ഓര്‍മിപ്പിച്ച് ഹര്‍ജി തീര്‍പ്പാക്കി.