November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 13, 2026

പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍: കരട് പട്ടികയില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ മൂന്ന് ശതമാനം വര്‍ധന; കേരളത്തിലുള്‍പ്പെടെ എണ്ണം കൂടി.

SHARE

പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ കരട് പട്ടികയില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ മൂന്ന് ശതമാനം വര്‍ധന. 9 സംസ്ഥാനങ്ങളിലെ കരട് വോട്ടര്‍ പട്ടിക ഇന്നലെയാണ് പ്രസിദ്ധീകരിച്ചത്. എസ്‌ഐആറിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നതിന് പിന്നാലെയാണ് എസ്‌ഐആര്‍ പൂര്‍ത്തിയായ സംസ്ഥാനങ്ങളില്‍ എസ്എസ്ആര്‍ നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. എസ്എസ്ആറിന് ശേഷമുള്ള കരട് പട്ടികയാണ് ഇന്നലെ പ്രഖ്യാപിച്ചത്. 9 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി പ്രഖ്യാപിച്ച കരട് വോട്ടര്‍ പട്ടികയില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ 0.1 മുതല്‍ 3 ശതമാനം വരെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.ഗോവയിലാണ് വോട്ടര്‍മാരുടെ എണ്ണത്തില്‍ കൂടുതല്‍ വര്‍ധനയുണ്ടായിരിക്കുന്നത്. ഗോവയില്‍ 3 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജസ്ഥാനില്‍ 2.2 ശതമാനവും കേരളത്തിലും മധ്യപ്രദേശിലും 1.5 ശതമാനവും പുതുച്ചേരിയില്‍ 1.3 ശതമാനവും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. എസ്‌ഐആറില്‍ നിന്ന് വോട്ടര്‍മാര്‍ വ്യാപകമായി ഒഴിവാക്കപ്പെട്ടതായുള്ള പ്രതിപക്ഷ ആരോപണത്തിന് ബലം നല്‍കുന്നതാണ് വോട്ടര്‍മാരുടെ എണ്ണത്തിലുണ്ടായിരിക്കുന്ന ഈ വര്‍ധന. രാജസ്ഥാനിലുണ്ടായ 2.2 ശതമാനം വര്‍ധനയുണ്ടായി എന്നതിന് അര്‍ഥം 11 ലക്ഷത്തോളം വോട്ടര്‍മാര്‍ കൂടി ചേര്‍ക്കപ്പെട്ടു എന്നതാണ്. വോട്ടര്‍മാര്‍ക്ക് പരാതി നല്‍കാനുള്ള സമയപരിധി അവസാനിച്ച ശേഷമാകും അന്തിമ പട്ടിക തയ്യാറാകുക.