ജി സുകുമാരന്‍ നായര്‍ ക്ഷണിച്ചു: മന്നം ജയന്തി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പെരുന്നയിലേക്ക്.

മന്നം ജയന്തി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ എന്‍എസ്എസ് ആസ്ഥാനമായ പെരുന്നയിലേക്ക്. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് വി ഡി സതീശന്‍ പെരുന്നയിലേക്ക് എത്തുന്നത്. ജനുവരി രണ്ടിന് നടക്കുന്ന പരിപാടിയിലേക്ക് മുഖ്യമന്ത്രിയെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ക്ഷണിച്ചു.തിരഞ്ഞെടുപ്പ് സമയത്ത് ഇരുവരും തമ്മില്‍ വാക്‌പോര് രൂക്ഷമായിരുന്നു. മുഖ്യമന്ത്രിയായ ശേഷം കാണാന്‍ അനുമതി നല്‍കാതിരുന്നതും പിണക്കം വര്‍ധിപ്പിച്ചു. അഞ്ചുവര്‍ഷം മുന്‍പാണ് അവസാനമായി സതീശന്‍ പെരുന്നയിലെത്തിയത്.
എന്‍എസ്എസിന്റെ ഔദ്യോഗിക ആവശ്യത്തിനായി മുഖ്യമന്ത്രി വി.ഡി.സതീശനെ ദൂതന്‍ വഴി 2 തവണ സമീച്ചിട്ടും കാണാന്‍ കൂട്ടാക്കിയില്ലെന്നടക്കം ജി സുകമാരന്‍ നായര്‍ ആരോപിച്ചിരുന്നു. ഔദാര്യത്തിന് വേണ്ടിയല്ല സമുദായത്തിന്റെ അവകാശത്തിന് വേണ്ടിയാണ് ചെന്നത്. കഴിഞ്ഞ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ കൂടെ കാര്യത്തിനാണ് കാണാന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് രൂക്ഷമായ ഭാഷയിലായിരുന്നു ജി സുകുമാരന്‍ നായര്‍ മുഖ്യമന്ത്രിക്കെതിരെ പ്രതികരിച്ചത്. മുഖ്യമന്ത്രി അഹങ്കാരിയാണ്. മുഖ്യമന്ത്രിയുടെ കാലു പിടിക്കേണ്ട കാര്യമില്ല. ഈ രീതിയില്‍തന്നെ മുന്നോട്ടു പോകട്ടെയെന്നാണ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗത്തില്‍ സുകുമാരന്‍ നായര്‍ പറഞ്ഞത്.

