November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 13, 2026

പ്യൂരിഫൈ ചെയ്യാൻ കടക്കാർ നല്‍കിയ സ്വര്‍ണമാണ്, നാലഞ്ച് കടകളിലെ സ്വര്‍ണമുണ്ടായിരുന്നു’; വൈഷ്ണവി ജ്വല്ലറി ഉടമ.

SHARE

കടയടച്ച് വീട്ടില്‍ പോകുന്നതിനിടെയാണ് മോഷണം നടന്നതെന്ന് ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമ മനോജ്. രണ്ട് വാഹനങ്ങളിലായാണ് മോഷ്ടാക്കള്‍ എത്തിയത്. ഒരു ബൈക്കില്‍ രണ്ട് പേരും മറ്റൊരു ബൈക്കില്‍ ഒരാളുമായിരുന്നു ഉണ്ടായിരുന്നത്. രാത്രി 10.30നാണ് കടയടച്ചത്. 10.33നായിരുന്നു മോഷണം നടന്നത്. മോഷ്ടാക്കള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നു. മുഖം വ്യക്തമായിരുന്നില്ലെന്നും മനോജ് പറഞ്ഞുപ്യൂരിഫൈ ചെയ്യുന്നതിനായി മറ്റ് കടക്കാര്‍ ഏല്‍പ്പിച്ച സ്വര്‍ണമായിരുന്നു. നാലഞ്ച് കടകളിലെ സ്വര്‍ണമുണ്ടായിരുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് മൊഴിയെടുത്തു. ഇന്ന് രാവിലെ പൊലീസ് വിളിച്ചിരുന്നുവെന്നും മനോജ് പറഞ്ഞു. കഴിഞ്ഞ മുപ്പത് വര്‍ഷമായി തിരുവനന്തപുരത്തുണ്ടെന്നും മനോജ് വ്യക്തമാക്കി. മാധ്യമങ്ങളോടായിരുന്നു മനോജിന്റെ പ്രതികരണം.അതേസമയം മനോജ് ഭയന്നിരിക്കുകയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചാല സെക്രട്ടറി ദിലീപ് പറഞ്ഞു. ചെറിയ കടക്കാരുടെ സ്വര്‍ണമായിരുന്നു. കടക്കാര്‍ക്ക് ഇന്ന് രാവിലെ സ്വര്‍ണം തിരിച്ച് നല്‍കേണ്ടതായിരുന്നു. എല്ലാ കാര്യങ്ങളും മനോജ് പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. മനോജ് മാനസികമായി തളർന്നിരിക്കുകയാണ്. തങ്ങൾ വന്നതുകൊണ്ടാണ് അദ്ദേഹം പുറത്തിറങ്ങാൻ തന്നെ തയ്യാറായതെന്നും ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു.മോഷ്ടാക്കള്‍ എത്തിയ വാഹനം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഹോണ്ട CB 350 ബൈക്കിലാണ് പ്രതികളെത്തിയത്. ബുള്ളറ്റിലാണ് പ്രതികള്‍ എത്തിയതെന്നായിരുന്നു നേരത്തേ പുറത്തുവന്ന വിവരം. മോഷ്ടാക്കള്‍ എത്തിയ ഹോണ്ട മോഡല്‍ ബൈക്ക് വാങ്ങിയ ഉടമകളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. മഹാരാഷ്ട്ര സ്വദേശിയാണ് മനോജ്. ചാലയിലെ സഭാവതി കോവില്‍ റോഡിലാണ് മനോജിന്റെ ജ്വല്ലറി സ്ഥിതി ചെയ്യുന്നത്. 250 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടതായി മനോജ് നേരത്തേ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചിരുന്നു.