November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 13, 2026

രാജീവന്‍ കാവുമ്പായി സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് രതീഷ് വാസുദേവന്.

SHARE

 

കണ്ണൂര്‍: 2024 ലെ രാജീവന്‍ കാവുമ്പായി സ്മാരക മാധ്യമ അവാര്‍ഡിന് ന്യൂസ് മലയാളം 24 x 7 ചാനല്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍ രതീഷ് വാസുദേവന്‍ അര്‍ഹനായി. സാമൂഹിക പ്രതിബദ്ധതയിലൂന്നിയ മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ടിനാണ് അവാര്‍ഡ്. പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ് പിന്നീട് സമര്‍പ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദേശാഭിമാനി സബ് എഡിറ്റര്‍ രാജീവന്‍ കാവുമ്പായിയുടെ സ്മരണയ്ക്കായി കണ്ണൂര്‍ പ്രസ്‌ക്ലബും ദേശാഭിമാനി എംപ്ലോയീസ് വെല്‍ഫെയര്‍ അസോസിയേഷനും ചേര്‍ന്നാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.
ന്യൂസ് മലയാളം 24 x 7 ചാനലില്‍ 2024 ഒക്‌ടോബര്‍ 7ന് പ്രക്ഷേപണം ചെയ്ത ‘ഗോത്രവിഭാഗത്തില്‍പ്പെട്ട ആദ്യ ട്രാന്‍സ്‌വുമണ്‍ അധ്യാപികയായ എന്‍.വി പ്രകൃതി ജോലിതേടി കോടതിയിലേക്ക്’ എന്ന റിപ്പോര്‍ട്ടാണ് അവാര്‍ഡിനര്‍ഹമായത്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഇഎം രഞ്ജിത്ത് ബാബു, ആകാശവാണി മുൻ സ്റ്റേഷൻ ഡയരക്ടറും ഫോട്ടോഗ്രാഫറുമായ ബാലകൃഷ്ണൻ കൊയ്യാൽ, സംവിധായകനും ഛായാഗ്രാഹകനുമായ ജിത്തു കോളയാട് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.

വയനാട് സുല്‍ത്താന്‍ബത്തേരി നെന്മേനി സ്വദേശിയായ രതീഷ് വാസുദേവന്‍ ദലിത്, പരിസ്ഥിതി മേഖലകളില്‍ ശ്രദ്ധേയമായ നിരവധി വാര്‍ത്തകളും ഡോക്യുമെന്ററികളും ചെയ്തിട്ടുണ്ട്. 2021ലെ പ്രഥമ മാനന്തവാടി പ്രസ് ക്ലബ് അവാര്‍ഡ്, 2022ലെ അന്വേഷണാത്മക ദൃശ്യമാധ്യമ വാര്‍ത്തയ്ക്കുള്ള നെയ്യാര്‍ മാധ്യമ പുരസ്‌കാരം, 2024 ലെ തൃക്കരിപ്പൂര്‍ പ്രസ് ഫോറം സംസ്ഥാന മാധ്യമ അവാര്‍ഡ്, 2026 ലെ മികച്ച ദൃശ്യമാധ്യമപ്രവര്‍ത്തകനുള്ള സുരേന്ദ്രന്‍ നീലേശ്വരം സ്മാരക മാധ്യമ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

വാര്‍ത്താസമ്മേളനത്തില്‍ പ്രസ്‌ക്ലബ് പ്രസിഡന്റ് സി സുനില്‍ കുമാര്‍, സെക്രട്ടറി കബീര്‍ കണ്ണാടിപ്പറമ്പ്, ദേശാഭിമാനി എംപ്ലോയീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് എ അശോകൻ എന്നിവർ പങ്കെടുത്തു.