November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 13, 2026

എന്നും അരിയും ഗോതമ്പും കൃഷി ചെയ്താല്‍ മതിയോ, നമുക്ക് വൈവിധ്യം വേണ്ടേ; കര്‍ഷകരോട് പുതിയ വിള പരീക്ഷിക്കാന്‍ മോദി.

SHARE

പരമ്പരാഗത വിളകളില്‍ മാത്രം ഉറച്ചുനില്‍ക്കാതെ പുതിയ വിളകള്‍ കൂടി കൃഷി ചെയ്യാന്‍ കര്‍ഷകര്‍ തയ്യാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലായ്‌പ്പോഴും അരിയും ഗോതമ്പും കരിമ്പും മാത്രം കൃഷി ചെയ്താല്‍ പോരെന്നും വിളകളില്‍ വൈവിധ്യവത്കരണം കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ മികച്ച വരുമാനം ലഭിക്കുമെന്നും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നിര്‍ണായകമാകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.ന്യൂഡല്‍ഹിയില്‍ ഇന്ത്യ ടുഡേ സംഘടിപ്പിച്ച ‘കിസാന്‍ തക് ഭാരത് അഗ്രികള്‍ച്ചറല്‍ കോണ്‍ഫറന്‍സ് 2026’ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറിക്കൊണ്ടിരിക്കുന്ന വിപണി, ആളുകളുടെ മുന്‍ഗണന, കാലാവസ്ഥാ മാറ്റം, സാങ്കേതികവിദ്യ എന്നിവയ്ക്കനുലരിച്ച് കാര്‍ഷിക രീതികള്‍ മാറേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.മുന്‍ സര്‍ക്കാരുകള്‍ ഭക്ഷ്യധാന്യം സംഭരിക്കുന്നതില്‍ ശ്രദ്ധ കാണിച്ചുവെന്നും എന്നാല്‍ കര്‍ഷകരുടെ അഭിവൃദ്ധിക്കായി ഒന്നും തന്നെ ചെയ്തില്ലെന്നും മോദി കുറ്റപ്പെടുത്തി. ‘ഭക്ഷ്യധാന്യ സംഭരണശാലകള്‍ നിറയ്ക്കുന്നതുകൊണ്ട് മാത്രം കാര്യമില്ല. മാറിക്കൊണ്ടിരിക്കുന്ന കാര്‍ഷിക സാഹചര്യങ്ങള്‍ക്കും വിപണി സാഹചര്യങ്ങള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കാന്‍ കര്‍ഷകരെ ശാക്തീകരിക്കേണ്ടതുണ്ട്,’ പ്രധാനമന്ത്രി പറഞ്ഞു.കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഈ മാറ്റങ്ങള്‍ക്കൊപ്പം മുന്നേറാന്‍ രാജ്യം നിരവധി നടപടികള്‍ സ്വീകരിച്ചതായും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നിലവില്‍ പ്രതിവര്‍ഷം നാല് ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ടെന്നും ഇത് കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ആഗോള കാര്‍ഷിക ഉത്പാദനത്തില്‍ ഇന്ത്യയുടെ സ്ഥാനം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, പാല്‍, പയറുവര്‍ഗങ്ങള്‍, ചണം എന്നിവയുടെ ലോകത്തെ ഏറ്റവും വലിയ ഉത്പാദകര്‍ ഇന്ത്യയാണെന്ന് വ്യക്തമാക്കി. അരി, ചെറുധാന്യങ്ങള്‍ (മില്ലറ്റുകള്‍) എന്നിവയുടെ ഉത്പാദനത്തിലും ഇന്ത്യ ലോകത്ത് ഒന്നാമതെത്തിയെന്നും അദ്ദേഹം പറഞ്ഞു.ഗോതമ്പ് ഉത്പാദനത്തില്‍ ഇന്ത്യ ആഗോളതലത്തില്‍ രണ്ടാം സ്ഥാനത്താണ്. പരുത്തി, പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യം എന്നിവയുടെ ഉത്പാദനത്തിലും ഇന്ത്യ രണ്ടാം സ്ഥാനത്താണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഇത് കേവലം കണക്കുകളല്ലെന്നും രാജ്യത്തെ കര്‍ഷകരുടെ കഴിവിന്റെ അടയാളമാണെന്നും കൂട്ടിച്ചേര്‍ത്തു.