കുല്‍ഗാം ഭീകരാക്രമണം; നിരവധിപ്പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നു.

കുല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നിരവധിപ്പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നു. ഭീകരരെ സഹായിച്ചു എന്ന് സംശയിക്കുന്നവരെയാണ് ചോദ്യം ചെയ്യുന്നത്. ജമ്മു കശ്മീര്‍ പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ആക്രമണത്തിനായി പ്രാദേശിക സഹായം ഭീകരര്‍ക്ക് ലഭിച്ചിരിക്കാം എന്നാണ് വിലയിരുത്തല്‍.
ആക്രമണത്തിൽ മൂന്ന് CRPF ജവാന്മാർക്കാണ് പരുക്കേറ്റത്. നാകാ ചെക്ക് പോയിന്റിൽ നിയോഗിച്ചിരുന്ന ജവാന്മാർക്ക് നേരെയാണ് ബൈക്കിലെത്തിയ അജ്ഞാതർ വെടിയുതിർത്തതെന്ന് സിആർപിഎഫ് അറിയിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 2.15 ഓടെയായിരുന്നു സംഭവം.
അതേസമയം, കുൽഗാം സംഭവത്തിന്റെ പശ്ചാത്തലത്തിൽ ശ്രീനഗർ ഉൾപ്പെടെ കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷ വൻതോതിൽ വർദ്ധിപ്പിച്ചു. വാഹനങ്ങളിൽ കർശന പരിശോധന തുടരുന്നതിനൊപ്പം പൊതുസ്ഥലങ്ങളിൽ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

