November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 16, 2026

സ്വകാര്യ റിസോർട്ടിൽ വെച്ച് 104.2 ഗ്രാം എംഡിഎംഎയുമായി 5 പേർ പിടിയിൽ

SHARE

വയനാട്: അമ്പലവയലിൽ വൻ മയക്കുമരുന്ന് വേട്ട. എടക്കലിലെ ഹോളിഡേ ഹോംസ് ലോഡ്‌ജിൽ നടത്തിയ പോലീസ് പരിശോധനയിൽ 104.22 ഗ്രാം എംഡിഎംഎയുമായി അഞ്ച് പേർ പിടിയിലായി. പാലക്കാട് സ്വദേശി അക്ബർ, കമ്പളക്കാട് സ്വദേശി മുഹമ്മദ് റിഷാദ്, പടിഞ്ഞാറത്തറ സ്വദേശിനി മുംതാസ്, കമ്പളക്കാട് സ്വദേശി ഷഫീക്ക്, മടക്കിമല സ്വദേശി വിവേക് എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ വൈകിട്ടോടെയാണ് പോലീസ് ഹോളിഡേ ഹോംസ് ലോഡ്‌ജിൽ പരിശോധന
നടത്തിയത്. പരിശോധനയിൽ എംഡിഎംഎ കണ്ടെത്തിയതിനെ തുടർന്നാണ് നടത്തിപ്പുകാരായ അഞ്ചുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. മാസങ്ങൾക്ക് മുൻപും 124 ഗ്രാം എംഡിഎംഎയുമായി ഒരു യുവാവ് പിടിയിലായിരുന്നു. ഇതിന് പിന്നാലെ വിവിധ റിസോർട്ടുകളിൽ നടത്തിയ പരിശോധനകളിലും എംഡിഎംഎ പിടികൂടിയിട്ടുണ്ട്. അമ്പലവയലിലെയും പരിസര പ്രദേശങ്ങളിലെയും റിസോർട്ടുകൾ കേന്ദ്രീകരിച്ച് ലഹരിമരുന്ന് ഇടപാടുകൾ നടക്കുന്നുണ്ടെന്ന ആശങ്ക ശക്തമാക്കുന്നതാണ് തുടർച്ചയായുള്ള ഇത്തരം സംഭവങ്ങൾ. വിനോദസഞ്ചാര കേന്ദ്രങ്ങളും റിസോർട്ടുകളും കേന്ദ്രീകരിച്ച് ലഹരിമരുന്ന് മാഫിയയുടെ പ്രവർത്തനം വ്യാപിക്കുന്നുണ്ടോയെന്നതടക്കമുള്ള അന്വേഷണം ശക്തമാക്കുമെന്ന് പോലീസ് പറഞ്ഞു.