ഇരിക്കൂർ മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ തൃക്കാർത്തിക പൂജയും കാർത്തിക വിളക്കു തെളിയിക്കലും നടത്തി.

SHARE

ഇരിക്കൂർ മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ ദേവിയുടെ പിറന്നാളായി ആഘോഷിക്കുന്ന ഈ വർഷത്തെ തൃക്കാർത്തിക പൂജയും കാർത്തിക വിളക്കു തെളിയിക്കലും നടത്തി. വൈകുന്നേരം വിശേഷാൽ പൂജക്കു ശേഷം ക്ഷേത്രം മേൽശാന്തിയിൽ നിന്ന് നെയ്യ്ത്തിരി വാങ്ങിച്ച് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ പി മുരളീധരൻ്റെ നേതൃത്വത്തിൽ ക്ഷേത്ര ജീവനക്കാരായ രാജു, നാരായണൻ ശ്രീധരൻ, വേണു തുടങ്ങിയവർ ചേർന്ന് പ്രത്യേകം ഒരുക്കിയ കാർത്തിക വിളക്കിൽ ദീപം തെളിയിച്ചു. കാർത്തിക വിളക്ക് വഴിപാടാക്കിയ ഭക്തജനങ്ങൾ ക്ഷേത്രത്തിൻ്റെ പല ഭാഗങ്ങളിൽ ഒരുക്കിയ ചിരാതുകളിൽ ദീപം പകർന്നു. ക്ഷേത്രത്തിലെ അന്നപൂർണേശ്വരി ഹാളിൽ ഭക്ത ജനങ്ങൾക്ക് വിഭവസമൃദ്ധമായ പ്രസാദ സദ്യയും ഭക്തജനങ്ങൾക്ക് നൽകി.