മീൻ പിടിക്കാനായി വെച്ച ഇരുമ്പ് കൂടിൽ തട്ടി അപകടത്തിൽപ്പെട്ട് പറശ്ശിനിക്കടവ്- വളപട്ടണം ബോട്ട് സർവീസ് മുടങ്ങി.

കഴിഞ്ഞ ദിവസം പാമ്പുരുത്തി ബോട്ട് ജെട്ടിയോട് ചേർന്ന് മീൻ പിടിക്കാനായി
വെച്ച ഇരുമ്പ് കമ്പിയുടെ കൂട്
ബോട്ടിൻ്റെ പ്രൊപ്പെല്ലറിൽ കുടുങ്ങി അപകടത്തിലായതാണ് ബോട്ട് സവ്വീസ് താല്ക്കാലികമായി നിർത്തി വെക്കാൻ കാരണമായത് ഓവർലോഡിൽ ഒരു എഞ്ചിൻ ഓഫാവുകയും,ബോട്ടിൻ്റെ നിയന്ത്രണം തെറ്റി ബോട്ട് ജെട്ടിയുടെ അടിയിൽ പഴയ ഇരുമ്പ് പൈപ്പിൻ്റെ തൂണിൽ അടിഭാഗം തട്ടി ബോട്ടിൽ ദ്വാരം ഉണ്ടാകുകയും ചെയ്തു .ഒന്നര മണിക്കൂറോളം
വെള്ളത്തിൽ മുങ്ങിക്കിടന്ന്ജീവനക്കാർ ഇരുമ്പ് കമ്പികൊണ്ടുള്ള മത്സ്യക്കൂട് അഴിച്ചെടുത്തതിനു ശേഷമാണ്ബോട്ട് പറശ്ശിനിക്കടവിൽ എത്തിച്ചത്.
ഇത്തരം കെണികൾ ഇനിയുംബോട്ട് ജെട്ടിയിൽ ഉണ്ട്.
നിലവിലെ തകരാർ പരിഹരിച്ചതിനു ശേഷമേ സർവീസ് പുനരാരംഭിക്കാൻ സാധിക്കുകയുള്ളൂ.
ബോട്ട് അപകടത്തിൽപ്പെട്ട സമയത്ത് ബോട്ടിൽ ഏകദേശം മുപ്പതോളം യാത്രക്കാർ ഉണ്ടായിരുന്നു .
വളപട്ടണത്തു നിന്നും കയറി പറശിനിയിൽ എത്തേണ്ട യാത്രക്കാര പ്രൈവറ്റ് ബോട്ട് വിളിച്ച് വരുത്തി അതിൽ കയറ്റിയാണ് പറശിനിയിൽ എത്തിച്ചത് .മത്സ്യകൂട് എടുത്തി മാറ്റി ബോട്ട് പിന്നിട് പറശിനിയിൽ എത്തിച്ചു .
പറശിനി ഭാഗത്ത് എത്തിയപ്പോൾ അവിടെ ആഴക്കുടുതലുംബോട്ട് ജെട്ടിയിൽ വെച്ച് ബോട്ടിൻ്റെ സൈഡ് ഇരുമ്പ് പൈപ്പിൻ്റ തൂണിൽ തട്ടി ദ്വാരം ഉണ്ടായതിൽ കൂടിബോട്ടിൽ വെള്ളം കയറി കൊണ്ടിരുന്നതിനാൽ അപകടമാണെന്നുള്ളതു
കൊണ്ട് ആഴം കുറഞ്ഞ എതിർ കരയിലേക്ക് ബോട്ട് മാറ്റി.ഫിഷ് ട്രാപ്പ് കുടകമ്പിയെക്കാൾ വണ്ണമുള്ള സാധനം ഉപയോഗിച്ച് നിർമ്മിക്കുന്നതാണ് .അത് ബോട്ടിലെ പ്രൊപ്പെല്ലറിൽ കുടുങ്ങി കഴിഞ്ഞാൽ ഓവർ ലോഡ് ആകും .ആ ഓവർ ലോഡിൽ പ്രൊപ്പെല്ലർ കറങ്ങാതെ ആകുമ്പോൾ നേരെ എഞ്ചിൻ ഓഫായി പോകും.പിന്നെകൺട്രോൾ കിട്ടില്ല. അങ്ങിനെയാണ് അപകടം സംഭവിച്ചത്.ബോട്ട് ജെട്ടിയിൽ ഒരിക്കലും ഫിഷ് ട്രാപ്പ് വെക്കാൻ പാടില്ല .ബോട്ടിൽ വെള്ളം കയറു ന്നതു കാരണം പറശിനിക്കടവിൻ്റെ എതിർവശം കരക്ക് അടുപ്പിച്ചവലിച്ച് കെട്ടിയിരിക്കുകയാണ് .
ഫൈബർ ചെയ്ത് ദ്വാരം അടച്ച് ശരിയാക്കിയെടുക്കണം .
ഇത്ര വലിയ ബോട്ട് കയറ്റ നുള്ളഡോക്ക് യാർഡ് സംവിധാനം ഈ മേഖലകളിൽ ഒന്നു ഇല്ല
ടൂറിസ്റ്റ ബോട്ടാണ്.ഡെബിൾ എഞ്ചിനാണ് . നൂറ് ആളുടെ കപ്പാസിറ്റി യുള്ള ബോട്ടാണ് .
പറശിനിക്കടവിൽ ഇത്രയധികം കപ്പാസിറ്റിയുള്ള ബോട്ടില്ല .എല്ലാ അത്യാധുനിക സംവിധാനവുമുള്ള ബോട്ടാണ്. ഒന്നര വർഷം മുമ്പ്ഏറണാകുളത്ത് നിർമ്മിച്ച ബോട്ട് കടലിലൂടെ അഞ്ച് ദിവസം ഓടിച്ചിട്ടാണ്
അഴിക്കൽ വഴി പറശിനിയിൽ എത്തിച്ചത് .
എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കാൻ വേണ്ടി ശ്രമിക്കുന്നുണ്ട് .മെക്കാനിക്കൽ വിഭാഗം എഞ്ചിനിയർമാരുംസാങ്കേതിക വിദഗധരും എത്തും .
ഡോക്ക് യാർഡ് ഇല്ലാത്തതു കൊണ്ട് വേറെ ഏത് രീതിയിൽ അറ്റകുറ്റ പണി ചെയ്യാൻ പറ്റുമെന്നുള്ളത് ആലോചിച്ച് എത്രയും പെട്ടെന്ന് പണി തീർക്കാനുള്ള നീക്കമാണ് ഡിപ്പാർട്ട്മെൻ്റ് ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നതെന്നും
സംസ്ഥാന ജലഗതാഗത
വകുപ്പ് അധികൃതർ അഭിപ്രായപ്പെട്ടു

