പയ്യൻ്റെ ഊരായ പയ്യന്നൂരിലെ മഹോത്സവത്തിന് 30ന് സമാപനം

പയ്യന്നൂർ: പയ്യൻ്റെ ഊരായ പയ്യന്നൂരിലെ മഹോത്സവത്തിന് 30ന് സമാപനം. ഈ മാസം 16ന് തുടക്കമായ ഭക്തിയും പാരമ്പര്യവും കലകളും നാനാ ജാതി സർവ്വമതസമ്മേളനവും ഒത്ത് ചേർന്നുള്ള പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ആരാധന മഹോത്സവത്തിന് 30 ന് സമാപനമാകും. അലങ്കാര വർണ്ണങ്ങളാൽ പ്രകാശ പൂരിതമായ ക്ഷേത്ര നഗരിയിൽ മഹോത്സവ നാളുകളിൽ ക്ഷേത്ര കലകളും വാദ്യമേളങ്ങളും ക്ഷേത്രത്തിനകത്ത് ആ സ്വാദക മനസ്സുകൾ കീഴടക്കി അരങ്ങേറിയപ്പോൾ ജെൻസി മനസ്സുളെയടക്കം കീഴടക്കിയ വ്യത്യസ്ഥ
കലാരൂപങ്ങളാണ് ക്ഷേത്ര മൈതാനിയിൽ നിറഞ്ഞാടിയത്. ഉത്സവനാളുകളിൽ ദിവസവും നടക്കുന്ന അന്നദാനത്തിൽ ആയിരങ്ങളാണ് പങ്കെടുക്കുന്നത്. സമാപന ദിവസമായ 30ന് ഉച്ചക്ക് നടക്കുന്ന പ്രസാദഊട്ടിന് കാൽലക്ഷത്തോളം ഭക്തജനങ്ങളെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത് അന്നേ ദിവസം തന്നെ കലാപരിപാടിയായി പിന്നണി ഗായിക ആര്യാദയാൽ നയിക്കുന്ന എസ് എസ് ഓർക്കസ്ട്രയുടെ മ്യൂസിക് ഷൊ അരങ്ങേറും. രാത്രി 11 മണിക്ക് ആരാധന മഹോത്സവത്തിന് സമാപനം കുറിച്ച് ഭഗവതിത്തറയിൽ ഭക്തജനങ്ങൾക്ക് സർവ്വ ഐശ്വര്യങ്ങളും പ്രദാനം ചെയ്യുന്ന കളത്തിലരി ചടങ്ങ് നടക്കും. റിട്ട: ഐ എസ് ആർ ഒ സയൻ്റിസ്റ്റ് വി പി ബാലഗംഗാധരൻ ചെയർമാനും, കെ വി സുനിൽകുമാർ ജന: കൺവീനറും, എക്സിക്യുട്ടീവ് ഓഫീസർ കെ വി സുനിൽ കുമാർ ട്രഷററുമായുളള സംഘാടക സമിതിയും ട്രസ്റ്റി ബോർഡു മാണ് മഹോത്സവത്തി നേതൃത്വം നൽകുന്നത്.

