ശബരിമല ദർശനത്തിന് പോവാൻ വൃതമനുഷ്ടിച്ചു വരുന്ന വീട്ടമ്മ തീവണ്ടി തട്ടി മരിച്ചു

തലശ്ശേരി: ശബരിമല ദർശനത്തിന് പോവാൻ വൃതമനുഷ്ടിച്ചു വരുന്ന വീട്ടമ്മ തീവണ്ടി തട്ടി മരിച്ചു. ഇന്ന് രാവിലെ പത്തേകാലോടെ കൊടുവള്ളി റെയിൽവേ ഗേറ്റിന് സമീപത്ത് വെച്ചാണ്സംഭവം. മൂന്ന് പേർഒന്നിച്ച് ചിറക്കക്കാവ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി വരുന്നതിനിടയിലാണ് അപകടം. പൊന്ന്യം കുണ്ടുചിറയിലെ ഉച്ചമ്പള്ളി യു.ഉമാവതി (68) ആണ് മരണപ്പെട്ടത്. ഭർത്താവ് മധു (പാനൂർ) മക്കളില്ല. ധർമ്മടം പോലീസെത്തി ജഡം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. റെയിൽ പാളത്തിൽ കടന്ന് മറുഭാഗത്തേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ രണ്ട് പേർ ചാടി രക്ഷപ്പെട്ടിലും ഉമാവതിക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. ഏർനാട് എക്സ്പ്രസ്സാണ് തട്ടിയെന്നാണ് നിഗമനം.

