സ്വകാര്യ സർവകലാശാല ബിൽ കേരളത്തിൻ്റെ താത്പര്യം സംരക്ഷിക്കുന്നില്ല: പി രാജീവ്

എറണാകുളം : സ്വകാര്യ സർവകലാശാല ബിൽ കേരളത്തിൻ്റെ താത്പര്യം സംരക്ഷിക്കുന്നില്ലെന്ന് പി രാജീവ്. എണറാകുളത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ബിൽ എയ്ഡഡ് മേഖലയെ തകർക്കും. സംവരണ വ്യവസ്ഥകൾ നടപ്പാക്കണമെന്നും ബില്ലിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും പി രാജീവ് പറഞ്ഞു. എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന ബില്ലിൽ 40 ശതമാനം പ്രവേശനം കേരളീയർക്ക് ഉറപ്പാക്കിയിരുന്നു. എന്നാൽ പുതിയ ബില്ലിൽ ഇത് 25 ശതമാനമാക്കി കുറച്ചു. അന്യായമായ ഇളവുകളാണ് സ്വകാര്യ സർവകലാശാലകൾക്ക് ഇത് പ്രകാരം നൽകുന്നത് ഭൂമിയുടെ കച്ചവട സാധ്യത മാത്രമാണ് സർക്കാർ നോക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കോൺഗ്രസിന്റെ രീതി പ്രതിപക്ഷ ഐക്യത്തെ ദുർബലപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ഒന്നിച്ചു നിൽക്കേണ്ടത് രാജ്യത്തിൻറെ ഭാവിക്ക് പ്രധാനമാണ്. കോൺഗ്രസിന്റെ അപക്വമായ നിലപാട് വിശാല താത്പര്യത്തെ മുറിവേൽപ്പിച്ചുവെന്നും പി രാജീവ് പറഞ്ഞു.

