March 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
March 13, 2026

സാഹോദര്യത്തിന്റെ വലിയ ആഘോഷാരാവങ്ങളാകട്ടെ ഈ ചെറിയ പെരുന്നാള്‍; സ്പീക്കര്‍ എ എന്‍ ഷംസീര്‍

SHARE

സ്‌നേഹത്തിന്റെ, ത്യാഗത്തിന്റെ, സാഹോദര്യത്തിന്റെ വലിയ ആഘോഷാരവങ്ങളാകട്ടെ ഈ ചെറിയ പെരുന്നാള്‍ എന്നാശംസിക്കുന്നു. നോമ്പുതുറക്കാന്‍ മുസ്ലിം സഹോദരങ്ങള്‍ക്ക് ഹൈന്ദവ ക്ഷേത്രമുറ്റം ഒരുങ്ങുന്ന മതാതീതമായ സ്‌നേഹ സാഹോദര്യങ്ങളുടെ മാതൃകയാണ് കേരളം ലോകത്തിനു മുന്നില്‍ വയ്ക്കുന്നത് എന്നഭിമാനത്തോടെ പറയാനാകുന്നു എന്നതാണ് ഈ ചെറിയ പെരുന്നാളിനെ ഏറ്റവും മനോഹരമാക്കിയത്. എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി എന്റെ ചെറിയ പെരുന്നാള്‍ ആശംസകള്‍.പൊന്നാനിയില്‍ മാസപ്പിറവി ദൃശ്യമായതോടെയാണ് 29 നോമ്പ് പൂര്‍ത്തിയാക്കി പെരുന്നാളിലേക്ക് കടന്നത്. പ്രത്യേകം സജ്ജീകരിച്ച ഈദ് ഗാഹുകളിലും പള്ളികളിലും, രാവിലെ നടുക്കുന്ന പ്രാര്‍ഥനയ്ക്ക് പ്രമുഖ ഇസ്ലാം മതപണ്ഡിതര്‍ നേതൃത്വം നല്‍കും.ആത്മ നിയന്ത്രണത്താല്‍ മനസ്് ശുദ്ധീകരിക്കുന്ന ദിനങ്ങളാണ് വിശ്വാസികള്‍ക്ക് റംസാനിലെ 30 ദിനങ്ങള്‍. വ്രതാനുഷ്ഠാനത്തിലൂടെ ആത്മാവിന്റെ ആരോഗ്യത്തെ പുഷ്ടിപ്പെടുത്തുകയാണ് വിശ്വാസികള്‍ ചെയ്യുന്നത്. ആരോഗ്യമുള്ള ഹൃദയത്തോടെ ചെറിയപെരുന്നാള്‍ ദിനത്തില്‍ ലോകത്തെ മുഴുവന്‍ ഇസ്ലാമത വിശ്വാസികളും തന്റെ സൃഷ്ടാവിനോട് പെരുമയേറിയ നാളില്‍ ഒരുമിച്ച് നന്ദി പറയും.ശവ്വാലിന്റെ പൊന്നമ്പിളി മാനത്തുദിക്കുമ്പോള്‍ പെരുന്നാളിന്റെ ആഘോഷം തുടങ്ങും. തക്ബീര്‍ ധ്വനിയോടെ ആശംസ നല്‍കലും പുത്തന്‍ വസ്ത്രങ്ങളണിഞ്ഞുള്ള കുടുംബ സന്ദര്‍ശനം വരെയും നീളും ആഘോഷം. അതുല്യ സ്‌നേഹവും അതീവ രുചിയുള്ള ഭക്ഷണവും പരസ്പരം പങ്കുവെക്കും.