ഇരിട്ടി- എടക്കാനം റോഡരികിലെ കാടുകൾ വെട്ടിമാറ്റി യാത്രാസൗകര്യം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്. അധികൃതർക്ക് പരാതി.

ഇരിട്ടി:ഇരിട്ടി- എടക്കാനം റോഡരികിൽ കാഴ്ച്ച മറച്ചും വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ദുരിതം വിതയ്ക്കുന്ന കാടുകൾ വെട്ടിമാറ്റി യാത്രാസൗകര്യം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്.നഗരസഭ അധികർക്കും ബ്ലോക്ക് പഞ്ചായത്ത് അധികൃതർക്കും നാട്ടുകാരുടെ നേതൃത്വത്തിൽ പരാതി നൽകി
ഇരിട്ടിയിൽ നിന്നും ആരംഭിച്ച് നേരം പോക്ക്,കീഴൂർ, വളള്യാട്, ചെറു വോട്, എടക്കാനം ചേളത്തൂർ വഴി പഴശ്ശി ഡാം വരെ കടന്നു പോകുന്നനേരം ഇരിട്ടി – എടക്കാനം പഴശ്ശി പ്രൊജക്ട്റോഡരികിൽ കാടും പടർപ്പും വളർന്നു പന്തലിക്കുന്നത് വഴിനടപ്പുകാർക്കും വാഹനയാത്രികർക്കും ഒരുപോലെ അപകടമുണ്ടാക്കുന്നതായും പ്രശ്നം പരിഹരിക്കാൻ
റോഡരികിലെ കാടും പടർപ്പും വെട്ടിമാറ്റി യാത്രാസൗകര്യം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു മാണ് ഇരിട്ടിനഗരസഭ ചെയർപേഴ്സൺ, നഗരസഭ സെക്രട്ടറി, എന്നിവർക്കും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്നിവർക്കാണ് എം.പി.മനോഹരൻ്റെ നേതൃത്വത്തിന് പ്രദേശവാസികളായ നാട്ടുകാർ ഒപ്പിട്ട പരാതി രേഖാമൂലം കൈമാറിയത്
ഇരിട്ടി, കീഴൂർ, നേരം പോക്ക് വളള്യാട്, എടക്കാനംപഴശ്ശി പ്രൊജക്ട് വരെയുള്ള പ്രധാന പ്രദേശങ്ങൾ ഉൾപ്പെടുന്ന പ്രധാന റോഡായ ഇരിട്ടി – കീഴൂർ- എടക്കാനം റോഡിന്റെ
ഇരിട്ടി അഗ്നി രക്ഷാ നിലയം മുതൽ എടക്കാനം ഭാഗത്ത് നെല്ലാറക്കൽ പ്രദേശം വരെ കാടുകൾ തിങ്ങി വളർന്ന് റോഡ് കാടായി മാറിയ അവസ്ഥയാണ്
ഇരുവശങ്ങളിലും കാട്ടുചെടികളും പടർപ്പുകളും കനത്തു വളർന്നു നിൽക്കുകയാണ്. ഇത് കാരണം ഈ റോഡിലൂടെയുള്ള കാൽനടയാത്രയും വാഹനഗതാഗതവും കടുത്ത പ്രതിസന്ധിയിലാണ്.
കാട് വളർന്നു നിൽക്കുന്നത് കൊണ്ട് റോഡിന്റെ വീതി കുറയുകയും, വളവുകളിൽ എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത സ്ഥിതിയുമാണുള്ളതെന്നും. ഇത് നിത്യേനയെന്നോണം ചെറിയ അപകടങ്ങൾക്ക് കാരണമാകുന്നതായും പരാതിയിൽ പറയുന്നു.
തെരുവ് വിളക്കുകൾ ഇല്ലാത്ത ഭാഗങ്ങളിൽ രാത്രികാലങ്ങളിൽ കാൽനടയാത്രക്കാർക്ക് പാമ്പ് ഉൾപ്പെടെയുള്ള വിഷജീവികളുടെ ശല്യവും നേരിടേണ്ടി വരുന്നു. വിദ്യാലയങ്ങളിലേക്ക് പോകുന്ന കുട്ടികളും പ്രായമായവരും ഇതുമൂലം കടുത്ത ഭീതിയിലാണ്.നിരവധി ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ അങ്കണവാടികൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി ഈ റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാട് അടിയന്തിരമായി വെട്ടിത്തെളിച്ച് യാത്രാക്ലേശം പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു

