August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 10, 2026

പതിറ്റാണ്ടുകളില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന കരാര്‍’; സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും ന്യൂസിലന്‍ഡും

SHARE

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും ന്യൂസിലന്‍ഡും. ഇരുരാജ്യങ്ങള്‍ക്കിടയിലുള്ള നിക്ഷേപത്തിനും വ്യാപാരത്തിനും മാനുഷിക വിഭവങ്ങളും കൈമാറ്റത്തിനും പുതിയ മാനങ്ങള്‍ നല്‍കുന്ന ചരിത്രപരമായ കരാറാണ് ഇരുരാജ്യങ്ങളേടും നേതാക്കള്‍ ഒപ്പുവച്ചിരിക്കുന്നത്. യുഗങ്ങളില്‍ ഒരിക്കല്‍ മാത്രം സാധ്യമാകുന്ന ഒന്നാണ് ഇത്തരമൊരു കരാറെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണ്‍ അഭിപ്രായപ്പെട്ടു. കേന്ദ്ര വ്യവസായ മന്ത്രി പിയുഷ് ഗോയലും ന്യൂസിലന്‍ഡ് വ്യവസായ മന്ത്രി ടോഡ് മക്‌ക്ലേയുമാണ് കരാറില്‍ ഒപ്പുവച്ചത്.ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള വ്യാപാരങ്ങള്‍ക്ക് അനുമതി ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ ഉള്‍പ്പെടെ വ്യാപാര കരാര്‍ സഹായകമാകും. വിശ്വസ്തതയിലൂന്നിയ ഒരു വ്യവസായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് പീയുഷ് ഗോയല്‍ പറഞ്ഞു. നടപടി ക്രമങ്ങള്‍ ലളിതമാക്കുന്നത് കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കും. നിക്ഷേപകരോട് അനുകൂല മനോഭാവം പുലര്‍ത്തുന്ന അന്തരീക്ഷം രാജ്യത്താകെ സൃഷ്ടിക്കപ്പെടും. ഇരുരാജ്യങ്ങള്‍ക്കും വളര്‍ച്ചയും പുരോഗതിയും നേടാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇന്ത്യയുമായുള്ള വ്യാപാര ബന്ധങ്ങള്‍ ലോകത്തിലെ മറ്റിടങ്ങളുമായുള്ള വ്യാപരത്തിനുള്ള വാതിലുകള്‍ ന്യൂസിലന്‍ഡിന് മുന്നില്‍ തുറക്കുമെന്ന് പീയുഷ് ഗോയല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യ ഒരു പ്രധാന ഇടനാഴിയായി മാറും. ആഫ്രിക്കയിലേക്കും മധ്യ ഏഷ്യയിലേക്കും യുഎസിലേക്കും യൂറോപ്പിലേക്കും ലാറ്റിന്‍ അമേരിക്കയിലേക്കും യൂറോപ്പിലേക്കും വ്യാപാരം വികസിപ്പിക്കുന്നതിനുള്ള ഇടനാഴിയായി ഇന്ത്യ മാറുമെന്നും പീയുഷ് ഗോയല്‍ കൂട്ടിച്ചേര്‍ത്തു.