October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 9, 2026

പുലിക്കുരുമ്പയിൽ നിന്നും ഒരു മികവാർന്ന നേട്ടം കൂടി.

SHARE

 

കണ്ണൂർ: കേരളത്തിലെ പ്രശസ്തമായ ആരോഗ്യ സർവ്വകലാശാലയുടെ (KUHS) ആദ്യ ഗവ: പബ്ലിക് റിലേഷൻസ് ഓഫീസർ ആയി പുലിക്കുരുമ്പ സ്വദേശി ശ്രീ കെ.എം നിയമിതയായി. പി.എസ്.സി പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയതോടെയാണ് ഗസറ്റഡ് ഓഫീസർ റാങ്കിൽ നിയമനം ലഭിച്ചത്. ദേശീയ മാധ്യമങ്ങളായ ടൈംസ് ഓഫ് ഇന്ത്യയിലും, ന്യൂ ഇന്ത്യൻ എക്സ്പ്രസിലും മാധ്യമപ്രവർത്തകയായി പരിചയം നേടിയിട്ടുള്ള ശ്രീ ദേശീയ സ്ഥാപനങ്ങളായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി – കാലിക്കറ്റ്‌, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസർച്ച്-കോഴിക്കോട് തുടങ്ങിയവയിൽ പബ്ലിക് റിലേഷൻസ് ഓഫീസർ ആയി സേവനമനുഷ്ടിച്ചിട്ടുണ്ട്. കൂടാതെ ജേർണലിസം അധ്യാപികയായി കണ്ണൂർ ചിന്മയാ വിമൻസ് കോളേജ്, മീഞ്ചന്ത ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ്, വെസ്റ്റ് ഹിൽ സെന്റ് മൈക്കിൾസ്‌ സ്കൂൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ജേർണലിസത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്ദര ബിരുദവും (ഡോൺബോസ്കോ കോളേജ്, അങ്ങാടികടവ്), ഇംഗ്ലീഷ് സാഹിത്യത്തിൽ രണ്ടാം റാങ്കോടെ ബിരുദവും (മട്ടന്നൂർ കോളേജ്) നേടിയിട്ടുണ്ട്. ഭർത്താവ്: മിതോഷ് ജോസഫ് ആലപ്പുരക്കൽ (Principal Correspondent,The Hindu), മകൻ: അദ്വൈത് എം. ശ്രീ.