October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 17, 2026

ദില്ലിയെ രാഷ്ട്രപതി ഭരണത്തിലേക്ക് കൊണ്ടുപോകാൻ ബിജെപി ശ്രമിക്കുന്നു: അതിഷി മർലേന

SHARE

ദില്ലി രാഷ്ട്രപതി ഭരണത്തിലേക്ക് കൊണ്ടുപോകാൻ ബിജെപി ശ്രമിക്കുന്നുവെന്ന് എ എ പി നേതാവ് അതിഷി മർലേന. കെജ്‌രിവാളിനെതിരെയുള്ളത് കെട്ടിച്ചമച്ച കേസാണ്. ഗൂഢാലോചന നടന്നിട്ടുണ്ട്. ദില്ലി സർക്കാരിനെ അട്ടിമറിക്കാൻ വലിയ ഗൂഡാലോചനയാണ് നടക്കുന്നത്. രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ ആലോചനയുണ്ട്. ദില്ലിയിലെ ജനങ്ങൾ ബിജെപിക്കു വോട്ട് ചെയ്യില്ല. അവർ എല്ലാം കാണുന്നുണ്ട്. അവർക്കു വേണ്ടതെല്ലാം എ എ പി നൽകുന്നുണ്ട്. സർക്കാരിനെ ആട്ടിമറിക്കാൻ ശ്രമങ്ങൾ നടന്നുവെന്നും ആതിഷി പറഞ്ഞു.അതേസമയം, അരവിന്ദ് കെജ്‌രിവാളിന്റെ പിഎ വൈഭവ് കുമാറിനെ ദില്ലി ഡയറക്ടറേറ്റ് ഒഫ് വിജിലന്‍സ് പുറത്താക്കി. മദ്യനയ അഴിമതി കേസില്‍ ഇഡി ചോദ്യംചെയ്തതിന് പിന്നാലെയാണ് നടപടി. സെന്‍ട്രല്‍ സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തിയതായി പുറത്താക്കിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു.