August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 11, 2026

റാഗിങിൻ്റെ പേരിൽ എബിവിപി നേതാക്കളുടെ ക്രൂര മർദ്ദനം, വിദ്യാർഥിയ്ക്ക് ഗുരുതര പരുക്ക്

SHARE

റാഗിങിൻ്റെ പേരിൽ വിദ്യാർഥിയ്ക്കു നേരെ എബിവിപി നേതാക്കളുടെ ക്രൂര മർദ്ദനം, വിദ്യാർഥിയ്ക്ക് ഗുരുതര പരുക്കേറ്റു. തിരുവനന്തപുരം ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളജിലാണ് സംഭവം. കഴിഞ്ഞ 22 നാണ് കോളജിലെ രണ്ടാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥി അദ്വൈതിനെ കോളജിലെ പ്രണവ്, ആദർശ്, ബിജോ, നിഖിൽ എന്നീ എബിവിപി നേതാക്കളാണ് റാഗിങിൻ്റെ പേരിൽ ക്രൂരമായി മർദിച്ചത്.

ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ അദ്വൈതിനെ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥിയുടെ തലയ്ക്കും ചെവിയ്ക്കും വയറിനുമാണ് പരുക്കേറ്റിട്ടുള്ളത്.

സംഭവത്തിൽ വിദ്യാർഥിയുടെ രക്ഷിതാക്കൾ പാറശ്ശാല പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കോളജ് പ്രിൻസിപ്പലിനും ഇതു സംബന്ധിച്ച് രക്ഷിതാക്കൾ പരാതി നൽകിയിട്ടുണ്ട്. വിദ്യാർഥിയെ ആക്രമിച്ചതിൽ ഒരാൾ സ്ഥിരം ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും വിവരമുണ്ട്. കഴിഞ്ഞ വർഷം ഇതേ കോളജിൽ തന്നെ ദളിത് വിദ്യാർഥിയെ വിവസ്ത്രയാക്കിയും മർദ്ദിച്ചിരുന്നു. തുടർന്ന് പിരിവ് നൽകാത്തതിൻ്റെ പേരിൽ വിദ്യാർഥിനിയുടെ വീട് അടിച്ചു തകർത്ത സംഭവവുമായി.