കണ്ണൂർ കൂത്തുപറമ്പ് പൂക്കോടിനടുത്ത് വാഹനം തലകീഴായി മറിഞ്ഞ് കാൽനടയാത്രക്കാരനും ഡ്രൈവർക്കും പരിക്ക്

1 min read
SHARE

കൂത്തുപറമ്പ് : പൂക്കോടിനടുത്ത് വാഹനം  തലകീഴായി മറിഞ്ഞ് കാൽനടയാത്രക്കാരനും ഡ്രൈവർക്കും പരിക്ക് പൂക്കോട്-പാനൂർ റോഡിൽ ശാരദാസ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിനടുത്താണ് റോഡ് മുറിച്ചുകടക്കുകയായിരുന്ന യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ വാഹനം  നിയന്ത്രണം വിട്ട് സമീപത്തെ മതിലിലിടിച്ച് മറിഞ്ഞത്. കാൽനടയാത്രക്കാരനായ, തമിഴ്നാട് തെങ്കാശി ജില്ലയിലെ ശരവണനും (35) ഡ്രൈവർ നാദാപുരം നാമത്ത് വീട്ടിൽ ഇ.കെ. മുഹമ്മദി(41)നുമാണ് പരിക്കേറ്റത്.സാരമായി പരിക്കേറ്റ ശരവണനെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആക്രി വ്യാപാരമേഖലയിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം കൊട്ടയോടിയിലാണ് താമസം. അപകടം നടന്നയുടൻ പ്രദേശത്തുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തി. കതിരൂർ പോലീസ് സ്ഥലത്തെത്തി. വാഹനം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.