റവന്യൂ വകുപ്പിന്റെ വിവരങ്ങൾ ഇനി വാട്സാപ്പിലൂടെയും ,ഫേസ് ബുക്കിലൂടെയും അറിയാം.
1 min read

കണ്ണൂർ :റവന്യൂ ഇൻഫർമേഷൻ ബ്യുറോയുടെ കീഴിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ റവന്യു വകുപ്പിന്റെ വിവരങ്ങൾ ജനങ്ങളെ അറിയിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കി .ഇനി യു ട്യൂബിലൂടെയും,ഫേസ് ബുക്കിലൂടെയും റവന്യു വകുപ്പിന്റെ വിവരങ്ങൾ ജനങ്ങൾക്ക് അറിയാം .പദ്ധതിയുടെ ജില്ലാ തല ഉദ്‌ഘാടനം കലക്ടർ എസ് ചന്ദ്രശേഖർ നിർവഹിച്ചു .
ചടങ്ങിൽ എ ഡി എം കെ കെ ദിവാകരൻ, ഹുസൂർ ശിരസ്തദാർ പി പ്രേംരാജ്, ഐ ടി കോ ഓർഡിനേറ്റർ സി രാജീവൻ എന്നിവർ പങ്കെടുത്തു.
