November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 4, 2026

സൗദിയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു

SHARE

സൗദി അൽബാഹയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി മച്ചിങ്ങൽ ജാഫർ (48) ആണ് മരിച്ചത്. ഷാമഖ് ആശുപത്രിയിൽ അറ്റൻഡറായി ജോലി ചെയ്തുവരികയായിരുന്നു.കൂടെ ജോലി ചെയ്യുന്ന സഹപ്രവർത്തകനെ വിമാനത്താവളത്തിൽ നിന്നും കൊണ്ടുവരാനായി പോകുന്ന വഴിയിൽ വ്യാഴാഴ്ച വൈകീട്ട് അൽബാഹ, ഹഖീഖ് റോഡിൽ വെച്ച് ഇദ്ദേഹം ഓടിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഇദ്ദേഹം സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു പാക്കിസ്ഥാൻ സ്വദേശിയും സൗദി പൗരനും ഹഖീഖ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.