September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 5, 2026

മിനി ബസ് മതിലിലേക്ക് പാഞ്ഞുകയറി 16 പേര്‍ക്ക് പരുക്ക്; അപകടത്തില്‍പ്പെട്ടത് കാറ്ററിംഗ് സര്‍വീസിന് പോവുകയായിരുന്നവര്‍

SHARE

ചാമുണ്ഡിക്കുന്നിലെ അബ്ദുർ റഹ്‌മാൻ എന്നയാളുടെ വീട്ടുമതിലും തൊട്ടടുത്ത കടയുടെ മതിലും തകര്‍ത്താണ് ബസ് നിന്നത്.മലപ്പുറത്ത് നിന്നും മംഗ്ളൂറിലെ ചടങ്ങില്‍ കാറ്ററിംഗ് സർവീസിനായി പോവുകയായിരുന്നവര്‍ സഞ്ചരിച്ച മിനി ടൂറിസ്റ്റ് ബസാണ് അപകടത്തില്‍ പെട്ടത്. സിനാന്‍ (17), നിയാസ് (17), അശ്മില്‍ (16), അസീസ് (42), സിദ്ദീഖ് (40), സാബിത് (42), ശൈജല്‍ (42), ഹസൈന്‍ (62), ഖമറുദ്ദീന്‍ (42), മുഹമ്മദ് മുന്ന (20), മുഹമ്മദ് അസ്ലം (20), അശ്റഫ് (44), അമല്‍ (20), ഫാബിയാസ് (22), അമാദ് സിദാന്‍ (20), ആദില്‍ നിശാന്‍ (14), ഫാബിത്താസ് (22) അഹ്‌മദ്‌ സിദാൻ (20) എന്നിവരെ പരുക്കുകളോടെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡ്രൈവിംഗ് സീറ്റില്‍ കുടുങ്ങിയ ഡ്രൈവറെ സാഹസികമായി നാട്ടുകാരാണ് പുറത്തെടുത്തത്. ഡ്രൈവർ ഉറങ്ങിയതായിരിക്കാം അപകടത്തിന് ഇടയാക്കിയതെന്നാണ് സംശയിക്കുന്നത്.

You may have missed