രാജ്യ സ്നേഹികളോട് ബി.ജെ.പി. സർക്കാറിന് പുച്ഛം: അഡ്വ. പി. വസന്തം

1 min read
SHARE

ശ്രീകണ്ഠപുരം: യധാർത്ഥ രാജ്യസ്നേഹികളായ കമ്യൂണിസ്റ്റ്കാരോട് ഇന്ത്യ ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാറിന് പുച്ഛമാണ്. ഒപ്പം രാജ്യ സ്നേഹം നടിച്ച് സാധാരണക്കാരയ ജനങ്ങളെ കബളിക്കാനും ബി.ജെ പി. ശ്രമിക്കുകയാണെന്നും പി.വസന്തം വ്യക്തമാക്കി. ശ്രീകണ്ഠപുരത്ത് എ.ഐ. വൈ. എഫ് സംഘടിച്ച ദേശ സ്നേഹ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സി.പി.ഐ സംസ്ഥാ ന എക്സികുട്ടിവ് അംഗം പി. വസന്തം, കെ.എസ് ശരൺ അദ്ധ്യക്ഷത വഹിച്ചു. പി.കെ. മധുസൂദനൻ, അഡ്വ: പി അജയകുമാർ, കെ.ആർ ചന്ദ്രകാന്ത്, ടി.കെ. വത്സലൻ, പി.എ ഇസ്മയിൽ, അഡ്വ: എം രാജീവൻ തുടങ്ങിയവർ സംസാരിച്ചു. എ.ഐ. വൈ. എഫ് ജില്ലാ സെക്രട്ടറി കെ.വി. രജീഷ് സ്വാഗതവും ജോബിഷ് സ്കറിയ നന്ദിയും പറഞ്ഞു.