April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 18, 2025

പുതിയ മദ്യനയം ഉടന്‍ പ്രഖ്യാപിച്ചേക്കും, ബാറുകളുടെ ലൈസൻസ് ഫീ 5 മുതൽ 10 ലക്ഷം വരെ കൂട്ടിയേക്കും, ഡ്രൈ ഡേ തുടരും

1 min read
SHARE

തിരുവനന്തപുരം:പുതിയ മദ്യ നയം ഈ ആഴ്ച്ച പ്രഖ്യാപിച്ചേക്കും. അടുത്ത മന്ത്രിസഭ യോഗം പരിഗണിക്കുമെന്നാണ് സൂചന. ബാറുകളുടെ ലൈസൻസ് ഫീസ് കൂട്ടിയേക്കും. 5 മുതൽ 10 ലക്ഷം വരെ കൂട്ടിയേക്കും. എല്ലാ മാസവും ഒന്നാം തിയ്യതിയിലെ ഡ്രൈ ഡേ തുടരും. ഏപ്രിലിൽ വരേണ്ട നയം കൂടുതൽ ചർച്ചക്കായി മാറ്റിവെക്കുകയായിരുന്നു.ഐടി പാർക്കുകളിലെ തെരഞ്ഞെടുത്ത സ്ഥലങ്ങളിലെ മദ്യവിതരണത്തിന് കഴിഞ്ഞ വർഷം തന്നെ തീരുമാനമെടുത്തതാണ്. പക്ഷെ വ്യവസ്ഥകളിൽ് തീരുമാനമാകാതിരുന്നതാണ് നടപ്പാകൽ നീണ്ടത്. പ്രധാന ഐടി കമ്പനികളുടെ സ്ഥലങ്ങളിലായിരിക്കും വിതരണത്തിനുള്ള സ്ഥലം. നിശ്ചിത ഫീസ് ഏർപ്പെടുത്തും. പുറത്തുനിന്നുള്ളവർക്ക് ഇവിടെ നിന്നും മദ്യം നൽകില്ല. ക്ലബുകളുടെ മാതൃകയിലായിരിക്കും പ്രവർത്തനം. ഉത്തരവാദിത്തം അതാത് ഐടി കമ്പനികൾക്കായിരിക്കും. കള്ള് ഷാപ്പുകൾക്ക് ബാറുകളുടേത് പോലെ സ്റ്റാർ പദവി നിശ്ചയിക്കും. ഒന്നാം തിയ്യതിയിലെ ഡ്രൈ ഡേ ഒഴിവാക്കാൻ നേരത്തെ ആലോചനയുണ്ടായിരുന്നെങ്കിലും അത് തുടരും. അവധി ഒഴിവാക്കുന്നതിനെതിരെ തൊഴിലാളികളുടെ സംഘടന രംഗത്തെത്തിയിരുന്നു .ഏപ്രിലിൽ പുതിയ നയം വരേണ്ടതായിരുന്നു. ചർച്ചകൾ നീണ്ടുപോയതാണ് നയവും വൈകാൻ കാരണം. ഇടത് മുന്നണി അംഗീകരിച്ച മദ്യനയം മറ്റന്നാൾ ചേരുന്ന മന്ത്രിസഭാ യോഗം അംഗീകരിക്കും