April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 19, 2026

കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ വയോധികന് അഗ്നി സേനരക്ഷകരായി

SHARE

 

ഇരിട്ടി: ആൾതാമസമില്ലാത്ത പറമ്പിലെ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങി തിരിച്ചു കയറാനാകാതെ കിണറ്റിൽ ഒരു രാത്രി മുഴുവൻ കിണറ്റിനുള്ളിൽകുടുങ്ങിയവയോധികന് ഇരിട്ടി അഗ്നി രക്ഷാ സേന രക്ഷകരായി

ഇരിട്ടിക്കടുത്ത് വിളക്കോട് ചാക്കാടിലെ വേലിക്കോത്ത് ഹൗസിൽ വി.കെ.മുഹമ്മദ് (60) നെയാണ് ഇരിട്ടി അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തിയത്

വെള്ളിയാഴ്ച്ച വൈകീട്ട് ആണ് സംഭവം മുഹമ്മദിൻ്റെ വീട്ടിൽ വളർത്തുന്ന ആടിനെ വീടിന് അകലെയുള്ള സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൻ മേയാൻ വിട്ടതായിരുന്നു 4 മണിയായിട്ടും ആടിനെ കാണാതായതിനെ തുടർന്ന് തിരയുന്നതിനിടെയാണ് തൊട്ടടുത്ത ആൾമറയില്ലാത്തകിണറിൽ നിന്ന് ആടിൻ്റെ കരച്ചിൽ കേട്ടത് ഉടൻ ആടിനെ രക്ഷിക്കാനായി 30 അടിയോളം താഴ്ച്ചയുള്ള കിണറ്റിൽ ഇറങ്ങിയ മുഹമ്മദിന് ആടിനെയുംമെടുത്ത് തിരികെ കയറാനായിനായില്ല. തുടർന്ന് അലറി വിളിച്ചും ഒച്ചയെടുത്തും നിലവിളിച്ചെങ്കിലും ആൾപ്പാർപ്പില്ലാത്ത വിജനമായ സ്ഥലത്ത് ആരും രക്ഷയ്ക്കെത്തിയില്ല രാത്രിയായിട്ടും മുഹമ്മദിനെയും ആടിനെയും കാണാതായതിനെ തുടർന്ന് വീട്ടുകാരും
ബന്ധുക്കളും അയൽവാസികളും സമീപ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടന്ന് ശനിയാഴ്ച്ച പുലർച്ചെ 3 മണിയോടെ റബർ ടാപ്പിങ്ങിനായി എത്തിയ ടാപ്പിംങ്ങ് തൊഴിലാളികൾ മുഹമ്മദിൻ്റെ നിലവിളി കേട്ട് കിണറ്റിൻകരയിലെത്തി നോക്കിയപ്പോഴാണ് സംഭവം പുറം ലോകം അറിയുന്നത്.തുടർന്ന് ഇവർ വിവരമറിയിച്ചതിനെ തുടർന്ന് ഇരിട്ടി അഗ്നി രക്ഷാ നിലയത്തിലെ അസി. സ്റ്റേഷൻ ഓഫിസർ ബെന്നി ദേവസ്യയുടെ നേതൃത്വത്തിൽ ഡ്രൈവർമാരായ ഇ.ജെ. മത്തായി, ഷാലോ സത്യൻ, ഫയർ ഓഫിസർമാരായ കെ.ധനിഷ്, അനിഷ്പാലവിള, എ.പി.ആഷിഖ്, ഹോം ഗാർഡുമാരായ വി.രമേശൻ, പി.കെ.രാധാകൃഷ്ണൻ എന്നിവർ സ്ഥലത്തെത്തി കിണറ്റിലിറങ്ങി ഒരു രാത്രി മുഴുവൻ രക്ഷകരെ കാത്ത് കിണറ്റിൻ പടവിൽ നിന്ന് നിലവിളിച്ച മുഹമ്മദിനെ രക്ഷിച്ച് കരയ്ക്കെത്തിച്ചെങ്കിലും കിണറ്റിൽ വീണ ആട് ഗുരുതര പരുക്കേറ്റതിനെ തുടർന്ന് മരണപ്പെട്ടിരുന്നു