ബിഹാർ ട്രെയിൻ അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

1 min read
SHARE

ബീഹാർ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി നിതീഷ് കുമാർ 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽ ഇതുവരെ നാലു പേരാണ് മരിച്ചത്. പരുക്കുപറ്റിയ നൂറിലധികം പേർ ചികിത്സയിൽ കഴിയുകയാണ്. ട്രെയിനിന്റെ 21 കോച്ചുകൾ അപകടത്തിൽ പെട്ടെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. അപകട മേഖലയിൽ ഗതാഗതം പുനസ്ഥാപിക്കുവാനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു. ഈ പാതയിലൂടെ കടന്നുപോകുന്ന രണ്ടു ട്രെയിനുകൾ റദ്ദാക്കുകയും 21 ട്രെയിനുകൾ വഴി തിരിച്ചു വിടുകയും ചെയ്തു.

 

ഡൽഹി ആനന്ദ് വിഹാറിൽ നിന്നും അസമിലെ കാമാഖ്യയിലേക്ക് പുറപ്പെട്ട നോർത്ത് ഈസ്റ്റ് എക്‌സ്പ്രസ് ട്രെയിനാണ് ഇന്നലെ രാത്രി 9.30 യോടുകൂടി ബീഹാർ ബക്‌സർ ജില്ലയിലെ രഘുനാഥ്പൂർ റെയിൽവേ സ്റ്റേഷനടുത്ത് വച്ച് പാളം തെറ്റിയത്ത്.അപകട സാഹചര്യത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.