June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
June 12, 2025

അപകടങ്ങൾ തുടർക്കഥയാക്കി മുതലപ്പൊഴി

1 min read
SHARE

മുതലപ്പൊഴി അഴിമുഖത്ത് വീണ്ടും അപകടം. മുതലപ്പൊഴിയിൽ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന 4 മത്സ്യത്തൊഴിലാളികളെ മറൈൻ എൻഫോഴ്സ്മെന്റ് രക്ഷപ്പെടുത്തി. മത്സ്യബന്ധനശേഷം ഹാർബറിലേക്ക് മടങ്ങുവരുകയായിരുന്ന വള്ളമാണ് അഴിമുഖ ചാലിലെ ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞത്.അതേ സമയം മുതലപ്പൊഴിയിലുണ്ടായ അപകടത്തിൽ ഇന്ന് രാവിലെ ഒരു മത്സ്യബന്ധന തൊഴിലാളി മരിച്ചിരുന്നു. പുതുക്കുറിച്ചി സ്വദേശി നൗഫലാണ് അപകടത്തിൽ മരിച്ചത്. അഴിമുഖം കടക്കവേ വള്ളത്തിലിടിച്ച് നൗഫലിന് പരിക്കേറ്റിരുന്നതാണ് മരണ കാരണം. വള്ളത്തിൽ തല ഇടിച്ച് ഗുരുതരമായി പരുക്കേറ്റ നൗഫലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ 10 മണിയോടെ മത്സ്യബന്ധനത്തിന് പോയി മടങ്ങവെയാണ് വള്ളം ശക്തമായ തിരയിൽ പെട്ടത്. തുടർന്ന അ‍ഴിമുഖം കടക്കവേയായിരുന്നു അപകടം.