May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 1, 2026

മാറ്റം തുടരും: ബ്രഹ്മപുരം പൂങ്കാവനമാവുകയാണ്; മാലിന്യക്കൂനകൾ ഇല്ലാത്ത കേരളമെന്ന ലക്ഷ്യത്തിലേക്ക് നാം വളരെ വേഗം മുന്നേറുകയാണ്

SHARE

ബ്രഹ്മപുരത്തെ മാലിന്യമലകൾ മാറി. മാലിന്യമുക്ത നവകേരളത്തിലേക്ക് അതിവേ​ഗം മുന്നേറിക്കൊണ്ടിരിക്കുകയാണ് കേരളം. ബയോ മൈനിംഗ് വഴി നീക്കം ചെയ്തത് 6.8 ലക്ഷം മെട്രിക് ടൺ മാലിന്യമാണ് ഇതുവരെ ബ്രഹ്മപുരത്ത് നീക്കം ചെയ്തത്. അതായത് 89.6% മാലിന്യവും നീക്കം ചെയ്തു കഴിഞ്ഞു. മാലിന്യമുക്ത നവകേരളത്തിലേക്കുള്ള കേരളത്തിന്റെ മുന്നേറ്റം ത്വരിത​ഗതിയിലാണ്. തുടരും ഈ മാറ്റങ്ങൾ മന്ത്രി എം ബി രാജേഷ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ്

ബ്രഹ്മപുരം പൂങ്കാവനമാവുകയാണ്. പതിറ്റാണ്ടുകളായി കുന്നുകൂടിക്കിടന്ന ബ്രഹ്മപുരത്തെ മാലിന്യമലകൾ ശാസ്ത്രീയമായി നീക്കം ചെയ്യുന്ന പ്രവൃത്തി അവസാന ഘട്ടത്തിലാണ്. ഇതുവരെ ബയോ മൈനിംഗ് വഴി നീക്കം ചെയ്തത് 6.8 ലക്ഷം മെട്രിക് ടൺ മാലിന്യമാണ്. ആകെയുണ്ടായിരുന്ന മാലിന്യത്തിന്റെ 89.6%വും ഇതിനകം നീക്കം ചെയ്തുകഴിഞ്ഞു.

 

ഇനി ബാക്കിയുള്ളത് 72,800 മെട്രിക് ടൺ മാലിന്യം മാത്രമാണ്. വർഷങ്ങളായി മാലിന്യം മൂടിക്കിടന്ന 21 ഏക്കർ ഭൂമി ഇതിനകം വീണ്ടെടുത്തിട്ടുണ്ട്. ബ്രഹ്മപുരത്തിന്റെ സമഗ്രവികസനത്തിനായി പ്രത്യേക മാസ്റ്റർപ്ലാനും ഉടൻ നടപ്പിലാക്കും.

ബ്രഹ്മപുരം മാത്രമല്ല, സംസ്ഥാനത്തെങ്ങുമുള്ള എല്ലാ മാലിന്യക്കൂനകളും ഇല്ലാതാവുകയാണ്. മാലിന്യക്കൂനകൾ ഇല്ലാത്ത കേരളമെന്ന ലക്ഷ്യത്തിലേക്ക് നാം വളരെ വേഗം മുന്നേറുകയാണ്.