September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 22, 2026

ദമ്പതികൾക്ക് നേഴ്‌സിംങിൽ ഡോക്ടറേറ്റ്

SHARE

 

ഇരിട്ടി: ഉളിക്കൽ നെല്ലിക്കാംപൊയിൽ സ്വദേശികളായ ദമ്പതികൾക്ക് നേഴ്‌സിംങ്ങിൽ ഡോക്ടറേറ്റ് ലഭിച്ചു. കണ്ണൂർ ധനലക്ഷ്മി നേഴ്‌സിംഗ് കോളേജിൽ പ്രൊഫസറായ ആനിക്കുഴിക്കാട്ടിൽ ബിപിൻ ബേബി, ഇദ്ദേഹത്തിന്റെ ഭാര്യയും ഇതേ നേഴ്‌സിങ് കോളേജിൽ അസോ.പ്രൊഫസറുമായ ആഷ്‌ലി ജോസ് എന്നിവരാണ് ഡൽഹി ശ്രീ വെങ്കിടേശ്വര യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കിയത്‌.

ഇരിട്ടി ഹയർ സെക്കൻ്ററി സ്‌കൂളിൽ നിന്നും വിരമിച്ച അധ്യാപക ദമ്പതി മാരായ നെല്ലിക്കാം പൊയിലിലെ എ.ജെ. ബേബി മാസ്റ്ററുടെയും എസ്.ജെ.ലില്ലിടീച്ചറുടെയും മകനാണ് ബിപിൻ ബേബി. കോട്ടയം വയലാ ഓരത്തേൽ പരേതനായ ജോസിന്റെയും സോഫിയയുടെയും മകളാണ് ആഷ്‌ലി ജോസ് .