പഴശ്ശി ഡാമിന്റെ 14 ഷട്ടറുകൾ തുറന്നു.

ജില്ലയിൽ അതിതീവ്ര മഴയും റെഡ് അലർട്ടുമായ സാഹചര്യത്തിൽ ജലനിരപ്പ് ക്രമീകരിക്കാൻ പഴശ്ശി ഡാമിന്റെ 14 ഷട്ടറുകൾ തുറന്നു.
ആകെ 16 ഷട്ടറുകളാണ് ഉള്ളത്. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് 20 മീറ്ററാണ് ഡാമിന്റെ ജലനിരപ്പ്.
പരമാവധി ജലനിരപ്പ് +27.52 മീറ്റർ. രാവിലെ ഏഴ് മണിക്ക് ഡാമിൽ 158.6 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി.ഡാമിന്റെ രണ്ട്, 13 ഷട്ടറുകൾ ഒഴികെ തുറന്നിട്ടുണ്ട്. ജലനിരപ്പ് നിരന്തരം നിരീക്ഷിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ച് വരുന്നതായി പഴശ്ശി ഇറിഗേഷൻ അസി. എക്‌സിക്യുട്ടീവ് എൻജീനീയർ അറിയിച്ചു.

