November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 9, 2026

ഹോൺ മുഴക്കിയിട്ടും വിട്ടുകൊടുക്കാൻ ഉദ്ദേശമില്ല, കെഎസ്ആർടിസിക്ക് സൈഡ് കൊടുത്തില്ല; പിഴ, ഒപ്പം കടുത്ത നടപടിയും

SHARE

കെഎസ്ആർടിസി ബസിന് സൈഡ് കൊടുക്കാതെ തടസം സൃഷ്ടിച്ചതിന് ബൈക്ക് യാത്രക്കാരനിൽ നിന്ന് 1500 രൂപ പിഴ ഈടാക്കി. കോട്ടയം പാലായിൽ നിന്ന് സുൽത്താൻബത്തേരി പോയിരുന്ന ബസിന് സൈഡ് കൊടുക്കാത്തതിനാണ് നടപടി. മൂന്ന് മാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. കെഎസ്ആർടിസി ബസ് ജീവനക്കാർ ദൃശ്യങ്ങൾ സഹിതം നൽകിയ പരാതിയിലാണ് നടപടി. തൃശൂർ ആർടിഒ എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥരാണ് നടപടിയെടുത്തത്