August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 29, 2026

പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം: പദവി കിട്ടാതെ മുന്നണിയുമായി സഹകരിക്കേണ്ടതില്ല,നിര്‍ണ്ണായക തീരുമാനം എടുക്കാന്‍ CPI

SHARE

പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ നിര്‍ണ്ണായക തീരുമാനം എടുക്കാന്‍ സിപിഐ. സെപ്റ്റംബര്‍ ഒന്നിന് സംസ്ഥാന എക്‌സിക്യൂട്ടീവ് ചേര്‍ന്നേക്കും എന്നാണ് വിവരം. ഡല്‍ഹിയില്‍ വെച്ചായിരിക്കും യോഗം. ഡല്‍ഹി ചലോ മാര്‍ച്ചിന്റെ ഭാഗമായി നേതാക്കള്‍ എല്ലാം ഡല്‍ഹിയില്‍ ഉണ്ടാകും എന്നതിനാലാണ് തീരുമാനം. തുടര്‍നടപടികള്‍ യോഗത്തിലായിരിക്കും തീരുമാനിക്കുക. 2,3 തീയതികളില്‍ നടക്കുന്ന ദേശീയ എക്‌സിക്യൂട്ടീവില്‍ കേരള നേതൃത്വത്തിന്റെ തീരുമാനം അറിയിക്കും. ഉപനേതാവ് പദവി കിട്ടാതെ മുന്നണിയുമായി സഹകരിക്കേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം.

പിണറായി വിജയന്റെ പ്രസ്താവനയില്‍ കടുത്ത അതൃപ്തിയാണ് സിപിഐയില്‍ പുകയുന്നത്. മുതിര്‍ന്ന നേതാക്കള്‍ക്ക് പുറമേ ഇരു പാര്‍ട്ടികളിലേയും യുവജന സംഘടകള്‍ കൂടി വിഷയം ഏറ്റെടുത്തത് പ്രശ്‌നം ഗുരുതരമാകാന്‍ കാരണമായിട്ടുണ്ട്. താന്‍ എഴുതിക്കൊടുക്കുന്ന പേര് അംഗീകരിക്കും എന്ന പിണറായിയുടെ നിലപാട് ഏകധിപത്യപരമാണെന്നാണ് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്‍ പ്രതികരിച്ചത്. സിപിഐയുടെ താഴെ തട്ടിലുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ വരെ സിപിഐഎമ്മിനെതിരായ സമീപനം സ്വീകരിക്കുന്നെന്നാണ് വിവരം. പരിഹാരത്തിനായി ഒരു ചര്‍ച്ചകളും നിലവില്‍ പാര്‍ട്ടികള്‍ക്കിടയില്‍ നടക്കുന്നില്ല. എല്‍ഡിഎഫ് കണ്‍വീനറും ഇതില്‍ മുന്‍കൈ എടുക്കുന്നില്ലെന്നതും പ്രധാനമാണ്.

അതേസമയം തങ്ങള്‍ ഉന്നയിക്കുന്നത് ന്യായമായ ആവശ്യമാണെന്ന് സിപിഐ നേതാവ് സി ദിവാകരന്‍ പറഞ്ഞു. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ സിപിഐയുടെ ഉപനേതാവ് എന്നത് എല്‍ഡിഎഫിന് ശക്തിയാര്‍ജിക്കാന്‍ കഴിയുന്ന തീരുമാനമാണ്. ജനങ്ങളുടെ പ്രതീക്ഷകളം അഭിപ്രായങ്ങളുമാണ് സിപിഐക്ക് പ്രധാനം. വോട്ടിന്റെ എണ്ണം കണക്കാക്കേണ്ടതില്ല. വിലകുറഞ്ഞ അനാരോഗ്യകരമായ ചര്‍ച്ചയ്ക്ക മറുപടി പറയാന്‍ സിപിഐ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐ ഇടതുപക്ഷത്തിന് ചോരയും നീരും കൊടുത്ത പാര്‍ട്ടിയാണ്. ഇനിയു കൊടുക്കാന്‍ തയ്യാറാണെന്നും ഉപനേതാവ് പദവി എന്ന നിലപാടില്‍ തങ്ങള്‍ ഉറച്ച് നില്‍ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ തിരഞ്ഞെടുപ്പ് പരാചയം സ്വാഭാവികമായി സംഭവിക്കുന്നതാണെന്നും അത് ഒരു പ്രശ്‌നം അല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സിപിഐ ഇല്ലാതെ എന്ത് എല്‍ഡിഎഫ് എന്നും സി ദിവാകരന്‍ ചോദിച്ചു. സിപിഐ ഇല്ലാതെ 24 മണിക്കൂര്‍ പോലും എല്‍ഡിഎഫ് ഉണ്ടാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മാറ്റം ജനങ്ങള്‍ ആഗ്രഹിച്ചു, അതില്‍ ഞങ്ങളും പെട്ടു എന്നായിരുന്നു തെരഞ്ഞെടുപ്പ് തോല്‍വിയെ സംബന്ധിച്ച് അദ്ദേഹം പറഞ്ഞത്. സിപിഐഎം ഇല്ലാതെ 5000 വോട്ട് തികച്ച് സിപിഐക്ക് കിട്ടില്ലെന്ന പരിഹാസത്തില്‍, അത് വഴിയേ പോകുന്നവര്‍ പറയുന്നാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സിപിഐക്ക് ഉപനേതാവ് പദവി ഇല്ലെന്ന് സിപഐഎം പറയണമെന്നും അതിന്റെ കാരണങ്ങള്‍ എണ്ണമിട്ട് നിരത്തണമെന്നും സി ദിവാകരന്‍ ആവശ്യപ്പെട്ടു. പിണറായി പാര്‍ട്ടി ഘടകം അല്ലെന്നും അദ്ദേത്തിന്റെ വാക്കിനപ്പുറം പ്രവര്‍ത്തനങ്ങല്‍ നടത്തണമെന്നും അദ്ദേഹം പ്രതികരിച്ചു.