September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 9, 2026

ബലിപെരുന്നാൾ പ്രത്യാശയുടെ ആഘോഷം: കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

SHARE

ബലി പെരുന്നാൾ സന്ദേശവുമായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. എത്ര വലിയ പരീക്ഷണങ്ങൾ നേരിട്ടാലും വിശ്വാസം മുറുകെ പിടിച്ചും നിയമങ്ങൾ അനുസരിച്ചും ജീവിക്കുന്നവർക്ക് ആത്യന്തിക വിജയമുണ്ടെന്ന പ്രതീക്ഷയുടെ സന്ദേശമാണ് ബലിപെരുന്നാൾ നൽകുന്നതെന്ന് കാന്തപുരം മുസ്‌ലിയാർ പറഞ്ഞു. ഏത് ദുർബല നിമിഷത്തിലും ഉന്മേഷം നേടാനും ധൈര്യം സംഭരിക്കാനും പ്രതിസന്ധികൾ തരണം ചെയ്യാനും ഇബ്‌റാഹീം നബി(അ)യുടെയും കുടുംബത്തിന്റെയും ജീവിത പാഠങ്ങൾ മനുഷ്യർ മാതൃകയാക്കണം.ഒരുമയും സാഹോദര്യവും ഉദാരതയും നിറഞ്ഞുനിൽക്കുന്ന ആരാധനകളാണ് പെരുന്നാളിന്റെ സവിശേഷതയെന്ന് പറഞ്ഞ അദ്ദേഹം ഹജ്ജും ബലികർമവും പെരുന്നാൾ നിസ്കാരവുമെല്ലാം ഈ മൂല്യങ്ങൾ വിളംബരം ചെയ്യുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. പശ്ചിമേഷ്യൻ സംഘർഷം ലോകത്തെയാകെ പലവിധത്തിൽ അരക്ഷിതാവസ്തയിലാക്കിയ ഈ സാഹചര്യത്തിൽ സാമ്പത്തിക പ്രയാസമനുഭവിക്കുന്നവരെ ചേർത്തുപിടിച്ചും ദുഃഖിതരെ ആശ്വസിപ്പിച്ചും പെരുന്നാൾ ദിനങ്ങളെ അർഥവത്താക്കണമെന്നും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.