എലത്തൂര്‍ തീവെപ്പ് കേസ്; പ്രതി മഹാരാഷ്ട്രയില്‍ പിടിയില്‍
1 min readഎലത്തൂരില്‍ ട്രെയിനില്‍ തീവെച്ച കേസില്‍ പ്രതി മഹാരാഷ്ട്രയില്‍ പിടിയില്‍. മുംബൈ എടിഎസ് ആണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. കേന്ദ്ര ഏജന്‍സികളാണ് പ്രതിയെ കുറിച്ച് മുംബൈ എടിഎസിന് വിവരം നല്‍കിയത്. രാജ്യത്തെ ഞെട്ടിച്ച ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്ന് പേര്‍ മരിക്കുകയും ചെയ്തിരുന്നു. പ്രതി പിടിയിലായെന്ന പല അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നെങ്കിലും പൊലീസ് ഇത് സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ ഉന്നത വൃത്തങ്ങളില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്ന വിവരം പ്രതി പിടിയിലായി എന്ന് തന്നെയാണ്. ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. രാജ്യം മുഴുവന്‍ ഷഹറൂഖ് സെയ്ഫിക്കായി തെരച്ചില്‍ നടത്തുകയായിരുന്നു. രത്‌നഗിരി സിവില്‍ ആശുപത്രിയില്‍ പ്രതി ചികിത്സ തേടിയിരുന്നു. ഇയാള്‍ക്ക് ശരീരത്തില്‍ പൊള്ളലേറ്റതിന്റെയും മുറിവേറ്റതിന്റെയും പാടുകളുണ്ട്. ട്രെയിനില്‍ നിന്ന് ചാടിയപ്പോഴുണ്ടായ പരിക്കാണോ എന്നും സംശയിക്കുന്നു. ഇന്നലെ രാത്രിയാണ് ഇയാള്‍ പിടിയിലാകുന്നത്. രത്‌നഗിരി ആര്‍പിഎഫിന്റെ കസ്റ്റഡിയിലാണ ് പ്രതി ഇപ്പോള്‍. ഷഹീന്‍ ബാഗിലെത്തി കേരള എടിഎസ് സംഘം ഷഹറൂഖ് സെയ്ഫിയുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു.