കണ്ണൂർ തളിപ്പറമ്പിൽ ക്ഷേത്രം ശ്രീകോവിൽ കത്തി നശിച്ചു

1 min read
SHARE

കണ്ണൂർ തളിപ്പറമ്പിൽ ക്ഷേത്രം ശ്രീകോവിൽ കത്തി നശിച്ചു. കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതി ക്ഷേത്രതിൽ ആണ് സംഭവം.ശ്രീകോവിൽ പൂർണമായി കത്തി നശിച്ചു.ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് തീ പടർന്നത്. പൂരാഘോഷ പരിപാടികൾ കഴിഞ്ഞ് ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും പോയതിന് പിന്നാലെയാണ് സംഭവം. തളിപ്പറമ്പിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.