വാർഷികപ്പരീക്ഷ മാർച്ച് 13 മുതൽ
1 min readതിരുവനന്തപുരം:- ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിലെ വാർഷികപ്പരീക്ഷ മാർച്ച് 13 മുതൽ 30 വരെ നടത്തും. അധ്യാപകസംഘടനാ പ്രതിനിധികളുടെയും വിദ്യാഭ്യാസവകുപ്പ് അധികൃതരുടെയും യോഗത്തിലാണ് തീരുമാനം.ഉച്ചയ്ക്കു ശേഷമാകും പരീക്ഷകൾ നടത്തുക. പരീക്ഷാ ടൈംടേബിൾ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചേക്കും. പത്താം ക്ലാസ് പരീക്ഷകൾ മാർച്ച് ഒൻപതിനും ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് പത്തിനുമാണ് തുടങ്ങുക. എൽ.എസ്.എസ്., യു.എസ്.എസ്. പരീക്ഷകൾ ഏപ്രിലിൽ നടത്താനും തീരുമാനമായി. ഫെബ്രുവരിയിൽ നടക്കേണ്ട പരീക്ഷയാണ് ഇത്തവണ ഏപ്രിലിലേക്കു മാറ്റിയത്