May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 19, 2025

കയര്‍ മേഖലയിലെ പ്രതിസന്ധിക്ക് കാരണം മന്ത്രി പി.രാജീവ്; കടുത്ത വിമര്‍ശനവുമായി സിപിഐ

1 min read
SHARE

കയര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാത്തതില്‍ മന്ത്രി പി രാജീവിനെതിരെ വിമര്‍ശനവുമായി സിപിഐ. കയര്‍ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയോട് വിയോജിപ്പാണെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി. ജെ ആഞ്ചലോസ് പറഞ്ഞു. കയര്‍ വ്യവസായ മേഖലയില്‍ മുന്‍പെങ്ങുമില്ലാത്ത പ്രതിസന്ധിയെന്നാണ് സിപിഐ ഉയര്‍ത്തുന്ന വിമര്‍ശനം. മന്ത്രിയുടെ നിലപാടും നയങ്ങളും കയര്‍ മേഖലയുടെ പുരോഗതിക്ക് യോജിക്കുന്നതല്ലെന്ന് സിപിഐ ചൂണ്ടിക്കാട്ടി .കയര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എഐടിയുസി സെക്രട്ടറിയേറ്റ് നടയില്‍ സമരം നടത്തി വരുമ്പോഴാണ് സിപിഐയുടെ മന്ത്രിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍. മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഐഐടിയിലെ സാങ്കേതിക വിദഗ്ധരുടെ റിപ്പോര്‍ട്ട് വരാന്‍ മന്ത്രി കാത്തിരിക്കുകയാണ്. എന്നാല്‍ ആധുനിക വ്യവസായത്തെപ്പോലെ മന്ത്രി പരമ്പരാഗത വ്യവസായത്തെ കാണരുതെന്ന് ടി ജെ ആഞ്ചലോസ് പറഞ്ഞു.