September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 22, 2026

നാലംഗ കുടുംബം ആത്മഹത്യ ചെയ്ത നിലയിൽ

SHARE

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലു പേർ ആത്മഹത്യ ചെയ്‌തു. അച്ഛനും അമ്മയും രണ്ടു മക്കളുമാണ് മരിച്ചത്.  വക്കം ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് ജീവനക്കാരന്‍ അനില്‍കുമാര്‍, ഭാര്യ ഷീജ, മക്കളായ ആകാശ്, അശ്വിൻ എന്നിവരാണ് മരിച്ചത്.നാല് മൃതദേഹങ്ങളും തൂങ്ങിയ നിലയിലായിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ കടയ്ക്കാവൂര്‍ പൊലീസില്‍ വിവരം അറിയിച്ചു. കടയ്ക്കാവൂര്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. കടബാധ്യത മൂലം കുടുംബം ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.