September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 22, 2026

29, 30 തീയതികളില്‍ മഴയും കാറ്റും വർധിക്കും, പ്രത്യേക ജാഗ്രത വേണം; സംസ്ഥാനത്ത് നാലായിരത്തോളം ക്യാമ്പുകൾ സജ്ജമെന്നും മന്ത്രി കെ രാജൻ

SHARE

മെയ് 29, 30 തീയതികളില്‍ മഴയും കാറ്റും വർധിക്കുമെന്നും ഈ ദിവസങ്ങളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി കെ രാജൻ. ഒരു ന്യൂനമർദപാത്തി കൂടി രൂപപ്പെടുന്നതോടെ നാലഞ്ച് ദിവസം മഴയും കാറ്റും തുടരും. സംസ്ഥാനത്ത് പരക്കെ മഴ കിട്ടിയിട്ടുണ്ട്. 586 വീടുകള്‍ ഭാഗികമായും 21 വീടുകള്‍ പൂര്‍ണമായും തകര്‍ന്നുവെന്നാണ് പ്രാഥമിക കണക്കെന്നും അദ്ദേഹം പറഞ്ഞു.ഡാമുകളില്‍ നിലവില്‍ എവിടേയും അപകടമില്ല. രാത്രികാലങ്ങളില്‍ ഒരു സാഹചര്യത്തിലും ഡാം തുറക്കില്ല. മലയോര മേഖലയില്‍ ഇന്ന് രാവിലെ എട്ടു മണി വരെ ശരാശരി 500 എം എം മഴ ലഭിച്ചിട്ടുണ്ട്. മലയോര മേഖലയിലുള്ള രാത്രിയാത്രയില്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.