മലയോരത്തെ ചരിത്രപ്രസിദ്ധമായ മുക്കട്ടി ഭഗവതിക്കാവിൽ കളിയാട്ടത്തിന് 16 കാരന് അരങ്ങേറ്റം
1 min read

ഇരിട്ടി: മലയോരത്തെ ചരിത്രപ്രസിദ്ധമായ തന്തോട് മുക്കട്ടി ഭഗവതിക്കാവിൽ ഈ വർഷത്തേ കളിയാട്ടത്തിന് ഒരു പ്രത്യേകത കൂടിയുണ്ടായിരുന്നു മാർച്ച് 20 മീനം 6 ന് പുലർച്ചെ അച്ഛന്റെ താളപ്പെരുമയിൽ, സഹോദരന്റെ കുത്ത് വിളക്കിന്റെ പ്രഭയിൽ ശ്രീ ഗുളികന്റെ ദൈവക്കോലം തന്നിലേക്ക് ആവാഹിച്ചുകൊണ്ട് തിരുമുടി ഏറ്റി അദ്വൈത് ഉറഞ്ഞാടുമ്പോൾ ഭക്തജനങ്ങൾ മുഴുവനും പ്രാർത്ഥനയിലായിരുന്നു. പടിയൂർ കല്യാട്ടെ ഇടമനയിൽ തറവാട്ടിൽ വിനുപണിക്കരുടെയും രജിതയുടെയും മൂന്ന് മക്കളിൽ രണ്ടാമത്തെ മകനാണ് അദ്വൈത്. പരമ്പരാഗതമായി മലയസമുദായത്തിലെ എല്ലാ കോലങ്ങളും കെട്ടിയാടി കഴിവ് തെളിയിച്ച രവീന്ദ്രപണിക്കരുടെ മകനായ അച്ഛൻ വിനുപണിക്കരും വളരെ ചെറിയ പ്രായത്തിൽ തന്നെ മുഖത്ത് ചായമിട്ടു തുടങ്ങിരുന്നു, പ്രശസ്ത തെയ്യം കലാകാരന്മാരായ പുന്നാട് മനു പണിക്കർ, അജേഷ് പണിക്കർ എന്നിവരുടെ അനുഗ്രഹത്തോടെ അനുഷ്ടാന കലയിൽ പ്രാവീണ്യം നേടുന്നതിനോടൊപ്പം പഠനത്തിലും മികവ് തെളിയിച്ച അദ്വൈത് ഇപ്പോൾ കൂടാളി ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ പരീക്ഷയുടെ തയ്യാറെടുപ്പിലാണ്.
