ഡൽഹിയിൽ ഉപരാഷ്ട്രപതിയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; ഉപരാഷ്ട്രപതിക്ക് കേരളത്തിലേക്കും ക്ഷണം
1 min read

മുഖ്യമന്ത്രി പിണറായി വിജയൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെ ഡൽഹി മൗലാന ആസാദ് റോഡിലുള്ള അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ സന്ദർശിച്ചു. കേരളത്തിന്റെയും രാജ്യത്തിന്റെയും വികസനം കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.കേരളത്തിന്റെ ഉയർന്ന സാമൂഹിക വികസന സൂചികയെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. ഇത് അഭിമാനകരമായ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ഉപരാഷ്ട്രപതിയെ കേരളം സന്ദർശിക്കുന്നതിന് മുഖ്യമന്ത്രി ക്ഷണിച്ചു.
