താല്‍ക്കാലിക ജീവനക്കാരെ ജോലിയില്‍ നിന്നും പിരിച്ചുവിടുന്നതിന് മുന്‍പ് നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി
1 min readതാല്‍ക്കാലിക ജീവനക്കാരെ ജോലിയില്‍ നിന്നും പിരിച്ചുവിടുന്നതിന് മുന്‍പ് നോട്ടീസ് നല്‍കണമെന്ന് കേരളാ ഹൈക്കോടതി. ജോലി തൃപ്തികരമല്ലെങ്കില്‍ പോലും നോട്ടീസ് നല്‍കിയതിന് ശേഷം മാത്രമേ പിരിച്ചുവിടാന്‍ പാടുള്ളൂവെന്ന് ജസ്റ്റിസ് അനു ശിവരാമന്‍ ഉത്തരവിട്ടു. മാനന്തവാടി മുന്‍സിപ്പാലിറ്റിയിലെ ആയുഷ് ഹോമിയോപതിയില്‍ താത്കാലിക ജീവനക്കാരായ സ്ത്രീകളെ പിരിച്ചുവിട്ട നടപടി റദ്ദാക്കിയാണ് ഉത്തരവ്.